Image

ആന്‍ഡ്രു പാപ്പച്ചന്‍ എന്‍വയേര്‍മെന്റ് കമ്മീഷ്ണറായി വീണ്ടും ചുമതലയേറ്റു

ഷാജി രാമപുരം Published on 06 January, 2017
ആന്‍ഡ്രു പാപ്പച്ചന്‍ എന്‍വയേര്‍മെന്റ് കമ്മീഷ്ണറായി വീണ്ടും ചുമതലയേറ്റു
ന്യൂജേഴ്‌സി: ന്യൂവാര്‍ക്ക് സിറ്റിയുടെ പബ്ലിക് വര്‍ക്‌സ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രു പാപ്പച്ചനെ മൊന്‍ഡ് വിന്‍ ടൗണ്‍ഷിപ് എന്‍വയേര്‍മെന്റ് കമ്മീഷ്ണറായി മൂന്നാം തവണയും അപ്പൊയിന്റ് ചെയ്തു. മൂന്നു വര്‍ഷം ആണ് കാലാവധി. ഒരു മലയാളീ ഈ സ്ഥാനത്തു വീണ്ടും നിയമിതനാകുന്നത് അപൂര്‍വ്വം ആണ്.

വേള്‍ഡ് മലയാളീ കൗണ്‍സിലിന്റെ സ്ഥാപക നേതാവായ ആന്‍ഡ്രു പാപ്പച്ചന്‍ ഫൊക്കാന, കേരളാ സെന്റര്‍ ന്യൂയോര്‍ക്ക്, ഇന്ത്യന്‍ അസോസിയേഷന്‍, ഏഷ്യന്‍ അമേരിക്കന്‍ പൊളിറ്റിക്കല്‍ ഫോറം, ഏഷ്യന്‍ അമേരിക്കന്‍ ഹെറിട്ടെജ് കൗണ്‍സില്‍ ഓഫ് ന്യൂജേഴ്‌സി, മാര്‍ത്തോമ്മ ചര്‍ച്ച് ന്യൂജേഴ്‌സി എന്നിവയുടെ സ്ഥാപക അംഗവുമാണ്.

1973 ല്‍ അമേരിക്കയില്‍ പ്രവാസ ജീവിതം ആരംഭിച്ച ആന്‍ഡ്രു പാപ്പച്ചന്‍ ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള അനേകം പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്. ലൗ വിത്ത് ദി ഗോസ്റ്റ്, ജേര്‍ണി എലോണ്‍, റെയിസ് ഓഫ് ലൈറ്റ് ഫ്രം ദിഡാര്‍ക്‌നെസ് ഓഫ് എ പ്രിസണ്‍ സെല്‍, സീറോ റ്റൂ ഇന്‍ഫിനിറ്റി, എന്നീ ഇംഗ്ലീഷ് പുസ്തകങ്ങളും, മലയാളത്തിലുള്ള തലമുറകളെത്തേടി, തീര്‍ത്ഥാടനത്തിന്റെ കഥ, ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്, ശ്യൂനതയില്‍ നിന്ന് അനന്തതയിലേക്ക് തുടങ്ങിയ പുസ്തകങ്ങള്‍ ഇതില്‍ പ്രധാനപ്പെട്ടവയാണ്. സാഹിത്യ അക്കാദമി അവാര്‍ഡിനായി നോമിനേറ്റ് ചെയ്തതാണ് തലമുറകലെത്തേടി എന്ന പുസ്തകം.

ന്യൂജേഴ്‌സിയിലെ സ്റ്റീവന്‍സ് ഇനിസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എന്‍വയേര്‍മെന്റ് എന്‍ജിനീയറിംഗിലും, പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും മാസ്റ്റേഴ്‌സും, കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കെമിസ്ട്രിയില്‍ മാസ്റ്റേഴ്‌സ് ബിരുദവും നേടിയ ആന്‍ഡ്രു പാപ്പച്ചന്‍ കോട്ടയം കൊല്ലാട് സ്വദേശിയാണ്.

ആന്‍ഡ്രു പാപ്പച്ചന്‍ എന്‍വയേര്‍മെന്റ് കമ്മീഷ്ണറായി വീണ്ടും ചുമതലയേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക