Image

കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും ശിവസേന

Published on 07 January, 2017
കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും  ശിവസേന

മുംബൈ: നോട്ടു അസാധുവാക്കല്‍ തീരുമാനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി ഘടകകക്ഷിയായ ശിവസേന. പതിനായിരം വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ദുര്‍ഭരണമാണ്‌ മോദി സര്‍ക്കാരിന്റേതെന്നും നോട്ടുനിരോധനം കള്ളപ്പണത്തെ ഇല്ലാതാക്കുമെന്ന്‌ വിശ്വസിക്കുന്ന ബി.ജെ.പി നേതാക്കള്‍ വിഡ്‌ഢികളുടെ സ്വര്‍ഗത്തിലാണെന്നും ശിവസേന മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയലില്‍ പറയുന്നു.

റിസര്‍വ്വ്‌ ബാങ്കിന്‌ മുന്നില്‍ കൈക്കുഞ്ഞുമായെത്തിയ സ്‌ത്രീ വസ്‌ത്രമഴിച്ച്‌ പ്രതിഷേധിച്ചതിനെ എഡിറ്റോറിയല്‍ വിശേഷിപ്പിക്കുന്നത്‌ `ഗവണ്‍മെന്റ്‌ സ്‌പോണ്‍സേര്‍ഡ്‌ നിര്‍ഭയ ട്രാജഡി' എന്നാണ്‌.
മഹാരാഷ്ട്ര മുഖ്യമന്ത്രി നിസഹായരായ സ്‌ത്രീകള്‍ക്കൊപ്പമാണോ അതോ നോട്ടു നിരോധിക്കല്‍ തീരുമാനത്തെ പിന്തുണയ്‌ക്കുകയാണോ എന്നും ലേഖനം ചോദിക്കുന്നു. സ്‌ത്രീകളുടെ വേദന സര്‍ക്കാരിന്‌ കേള്‍ക്കാനായില്ലെങ്കില്‍ പതിനായിരം വര്‍ഷത്തെ ഏറ്റവും വലിയ ദുര്‍ഭരണമായിരിക്കും ഇതെന്നും ശിവസേന കുറ്റപ്പെടുത്തുന്നു.

വസ്‌ത്രമുരിയേണ്ടി വന്നത്‌ ദേശീയതയാണെങ്കില്‍ നിങ്ങളുടെ തലച്ചോറുകളെ ചികിത്സിക്കാന്‍ താലിബാനി ഡോക്ടര്‍മാര്‍ വേണ്ടി വരുമെന്നും ശിവസേന പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക