Image

പതിനാലുകാരിയെ പീഡിപ്പിച്ചെന്നാരോപണം; മേഘാലയ എം.എല്‍.എ അറസ്റ്റില്‍

Published on 07 January, 2017
പതിനാലുകാരിയെ പീഡിപ്പിച്ചെന്നാരോപണം; മേഘാലയ എം.എല്‍.എ അറസ്റ്റില്‍

ഷില്ലോങ്‌: 14കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മേഘാലയയിലെ സ്വതന്ത്ര എം.എല്‍.എയായ ജൂലിയസ്‌ കിറ്റ്‌ബോക്‌ ഡോര്‍ഫാങ്ങിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഇയാളെ ഷില്ലോങ്‌ പോലീസ്‌ സ്‌റ്റേഷനില്‍ ചോദ്യം ചെയ്‌തുവരികയാണ്‌.
ഇയാള്‍ക്കെതിരെ കഴിഞ്ഞ ദിവസം കോടതി ജാമ്യമില്ലാ വാറണ്ട്‌ പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന്‌ ഇയാള്‍ ഒളിവിലായിരുന്നു. പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ പിന്നീട്‌ ഇയാളെ പിടികൂടുകയായിരുന്നു.

ഡിസംബര്‍ 16 ാം തിയതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ്‌ പരാതി. ഇയാള്‍ക്കെതിരെ പോക്‌സോ ആക്ട്‌ പ്രകാരം കേസെടുത്തിട്ടുണ്ട്‌.

മാവ്‌ഹാത്തി മേഖലയിലുള്ള പെണ്‍കുട്ടിയെ ഷില്ലോങ്ങിലെ ഒരു ഗസ്റ്റ്‌ ഹൗസില്‍ വെച്ച്‌ പീഡിപ്പിച്ചതായാണ്‌ പരാതി. 51 കാരനായ എം.എല്‍.എ എച്ച്‌.എന്‍.എല്‍.കൗണ്‍സിലിന്റെ ചെയര്‍മാന്‍ കൂടിയാണ്‌. 2013 ലാണ്‌ ഇയാള്‍ എം.എല്‍.എയാവുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക