Image

പി.സി.ജോര്‍ജിന്‌ പുതിയ രാഷ്ട്രീയ പാര്‍ട്ടി -കേരള ജനപക്ഷം

Published on 07 January, 2017
പി.സി.ജോര്‍ജിന്‌ പുതിയ രാഷ്ട്രീയ പാര്‍ട്ടി -കേരള ജനപക്ഷം



കോട്ടയം: പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ്‌ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. കേരള ജനപക്ഷം എന്നാണ്‌ പാര്‍ട്ടിക്കു പേരു നല്‍കിയിരിക്കുന്നത്‌. ജനുവരി 30ന്‌ പാര്‍ട്ടിയുടെ പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. പി.സി.ജോര്‍ജാണ്‌ പാര്‍ട്ടി ചെയര്‍മാന്‍.

പാര്‍ട്ടിയുടെ ആദ്യസമരം ഈ മാസം 17ന്‌ സംഘടിപ്പിക്കും. നോട്ട്‌ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരേയാണ്‌ പ്രക്ഷോഭം. പ്രക്ഷോഭത്തില്‍ 5000 പേരെ പങ്കെടുപ്പിക്കാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. ഇതിനുമുന്നോടിയായി പാര്‍ട്ടിയുടെ ലീഡര്‍ഷിപ്പ്‌ ക്യാമ്പ്‌ 5, 6 തീയതികളില്‍ കോട്ടയത്തു ചേര്‍ന്നയാതാണ്‌ റിപ്പോര്‍ട്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക