Image

ജര്‍മ്മനിയിലെ വിലക്കയറ്റം റിക്കോര്‍ഡ് ഭേദിച്ച് വളരുന്നു

ജോര്‍ജ് ജോണ്‍ Published on 07 January, 2017
ജര്‍മ്മനിയിലെ വിലക്കയറ്റം റിക്കോര്‍ഡ് ഭേദിച്ച് വളരുന്നു
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മ്മനിയിലെ വിലക്കയറ്റം 2013 ന് ശേഷം റിക്കോര്‍ഡ് ഭേദിച്ച് വളരുന്നു. ഇക്കഴിഞ്ഞ 2016 ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിനേക്കാള്‍ ഡിസംബറിലെ വില നിലവാരം 0.5 ശതമാനത്തില്‍ നിന്ന് 1.7 ശതമാനമായി ഉയര്‍ന്നു.  രാജ്യത്തെ ഇന്ധന വില വര്‍ദ്ധന, ഇലക്ട്രസിറ്റി ചാര്‍ജ് വര്‍ദ്ധന, യാത്രാ നിരക്കിലെ വര്‍ദ്ധന, സസ്യ-പലചരക്കുകളില്‍ വന്ന വര്‍ദ്ധന, വാടക വര്‍ദ്ധന എന്നിവ സാമ്പത്തിക വിദഗ്ദ്ധരും, ജര്‍മന്‍ സ്റ്റാറ്റിക്‌സ് ബ്യൂറോയും ഇതിന് കാരണങ്ങളായി പറയുന്നു.

സാധാരണ ജനങ്ങള്‍ക്കും, കുറഞ്ഞ പെന്‍ഷന്‍ വാങ്ങി ജീവിക്കുന്നവര്‍ക്കും, കുടുബത്തില്‍ ഭാര്യക്കും, ഭര്‍ത്താവിനും ജോലിയില്ലാത്തവര്‍ക്കും ഈ വിലക്കയറ്റം ഒരു വലിയ ഭാരമാണ്. കുറഞ്ഞ പെന്‍ഷന്‍ വാങ്ങി ജീവിക്കുന്നവര്‍ തികച്ചും ദാരിദ്യത്തില്‍ ആണെന്ന് ജര്‍മന്‍ പെന്‍ഷനേഴ്‌സ് സംഘടന പറഞ്ഞു. ഇതിനിടെ ജര്‍മ്മനിയിലെ അതിശക്തമായ തണുപ്പ് മൂലം പല കമ്പനികളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിറുത്തി വച്ചിരിക്കുന്നതും വിലക്കയറ്റം മൂലം കഷ്ടത അനുഭവിക്കുന്നവര്‍ക്ക് കൂനിന്‍മേല്‍ കൂരുവായി. ജര്‍മ്മനിയിലെ പ്രവാസികളെയും ഈ റിക്കോര്‍ഡ് വിലവര്‍ദ്ധന ഒരു പരിധി വരെ ബാധിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക