Image

സൌമ്യവധക്കേസ്‌: സര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജി നല്‍കി

Published on 07 January, 2017
സൌമ്യവധക്കേസ്‌: സര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജി നല്‍കി


ന്യൂഡല്‍ഹി : സൌമ്യവധക്കേസില്‍ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കി. ഗോവിന്ദച്ചാമിക്കെതിരായ കൊലപാതകകുറ്റം സ്ഥാപിച്ച്‌ കിട്ടണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ ഹര്‍ജി. തുറന്ന മനസോടെയല്ല പുനഃപരിശോധന ഹര്‍ജി പരിഗണിച്ചെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ഗോവിന്ദച്ചാമിക്കെതിരായ കൊലപാതകകുറ്റം സ്ഥാപിച്ച്‌ കിട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാന സര്‍ക്കാരും സൌമ്യയുടെ അമ്മ സുമതിയും നല്‍കിയ പുനഃപരിശോധനാ ഹര്‍ജികള്‍ നവംബര്‍ 11ന്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌ തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ്‌ തിരുത്തല്‍ ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക