Image

ദംഗലിന് മുന്നില്‍ തകരാന്‍ ഒരു റെക്കോര്‍ഡ് മാത്രം

Published on 07 January, 2017
ദംഗലിന് മുന്നില്‍ തകരാന്‍ ഒരു റെക്കോര്‍ഡ് മാത്രം
ആമിര്‍ ഖാന്‍ നായകനായി എത്തിയ ദംഗല്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ 300 കോടി കടന്ന ദംഗല്‍ സല്‍മാന്‍ ഖാന്റെ ബജ്‌റംഗി ഭായി ജാന്റെ കളക്ഷനെ മറികടന്നു. ഇപ്പോള്‍ ഇന്ത്യന്‍ ബോക്‌സ്ഓഫീസുകളില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ രണ്ടാം ചിത്രമാണ് ദംഗല്‍.

ആമിര്‍ ഖാന്‍ തന്നെ നായകനായ പികെ മാത്രമാണ് ഇനി ദംഗലിന് മുന്നിലുള്ളത്. നിതേഷ് തിവാരി ഒരുക്കിയ ദംഗല്‍ ഇപ്പോഴും മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ഗുസ്തി താരവും പരിശീലകനുമായ മഹാവീര്‍ സിംഗ് ഹോഗട്ടിന്റെ ജീവിതമാണ് സിനിമയായത്.

സാക്ഷി തന്‍വാര്‍, ഫാത്തിമ സാനാ ഷെയ്തക്ക്, സാന്യ മല്‍ഹോത്ര, സൈറ വസിം, സുഹാനി ബത്‌നഗര്‍ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ആമിര്‍ ഖാന്‍, കിരണ്‍ റാവു, സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക