കാരുണ്യ ഭവനങ്ങളുടെ താക്കോല്‍ ദാനവും ഫണ്ട് വിതരണവും
EUROPE
07-Jan-2017

കരിമ്പന്‍ (ഇടുക്കി): സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൈറ്റ് ഇന്‍ ലൈഫ് എന്ന സംഘടനയുടെ ധനസഹായത്തോടെ ഇടുക്കി രൂപതയില്‍ നടപ്പാക്കിവരുന്ന നൂറ് ഭവനനിര്‍മാണ പദ്ധതിയില്‍പെട്ട കാരുണ്യ ഭവനങ്ങളുടെ താക്കോല്‍ദാനവും ഫണ്ട് വിതരണവും പാറത്തോട്ടില്‍ നടന്നു.
ചടങ്ങ് അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്തു. ഇടുക്കി രൂപത മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ഫണ്ട് വിതരണം റോഷി അഗസ്റ്റിന്‍ എംഎല്‍എ നിര്‍വഹിച്ചു. വികാരി ജനറാള്‍ മോണ്‍. ജയിംസ് മംഗലശേരില്‍ മുഖ്യ പ്രഭാഷണം നടത്തി. രൂപത പ്രൊക്യുറേറ്റര്‍ റവ. ഡോ.ജോര്‍ജ് കുഴിപ്പിള്ളില്‍, പഞ്ചായത്തംഗം മുരളി എന്‍. നെല്ലിക്കുന്നുംപുറത്ത്, ഫാ.ജോസ് ചിറ്റടിയില്‍ ലൈറ്റ് ഇന്‍ ലൈഫ് പ്രതിനിധി ബ്രഡോക്ക് ഷാണി എടത്തല എന്നിവര്‍ പ്രസംഗിച്ചു.
Facebook Comments