Image

വിശ്വാസം അതല്ലേ, എല്ലാം... (പകല്‍ക്കിനാവ്-33: ജോര്‍ജ് തുമ്പയില്‍)

Published on 08 January, 2017
വിശ്വാസം അതല്ലേ, എല്ലാം... (പകല്‍ക്കിനാവ്-33: ജോര്‍ജ് തുമ്പയില്‍)
പാമ്പാടിയിലെ എന്റെ വീട്ടിലെ ഓരോ മുക്കിലും കാണുമായിരുന്നു ഓരോ പല്ലി. പണ്ട് അമ്മ ഉണ്ടായിരുന്ന സമയത്ത് അമേരിക്കയില്‍ നിന്നു കുഞ്ഞുങ്ങളെയും കൊണ്ട് അവധിക്ക് പോയിരുന്ന സമയത്ത്, അതിനെ കണ്ട് പേടിച്ച് ഓടിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ അമ്മ പറയും, "നീ എന്തിനാ അങ്ങനെ ചെയ്യുന്നത്, അതൊക്കെ ദൈവത്തിന്റെ സൃഷ്ടികളല്ലേ', എന്ന്. അന്ന് എനിക്കത് മനസ്സിലായിരുന്നില്ല. ഇന്ന് അമ്മ ഇല്ല. ഇപ്പോള്‍ ഞാനത് തിരിച്ചറിയുന്നു. അമ്മ എന്താണ് സൃഷ്ടിയെക്കുറിച്ച് ഉദ്ദേശിച്ചതെന്ന്. ഇന്ന് അച്ചായനും അമ്മയും ഇല്ലാത്ത പാമ്പാടി വീട്ടില്‍ ചെല്ലുമ്പോള്‍ എനിക്ക് പല്ലികളെയൊന്നും കാണാനേ പറ്റുന്നില്ല. അതൊക്കെ യാദൃശ്ചികമാകാം. എന്നാലും പല്ലികള്‍ക്ക് എന്തൊക്കെയോ പ്രത്യേകതളില്ലേ എന്നു ചോദിച്ചാല്‍, ഉണ്ട്. ഭിത്തിയിലിരുന്ന് പല്ലി ചിലക്കുന്നത് പറയുന്ന കാര്യങ്ങള്‍ സത്യമാണെന്നതിന്റെ തെളിവാണ് എന്നൊരു വിശ്വാസമുണ്ട്. പല്ലി കൊക്കുന്നത് തന്നെ മുകള്‍ ഭാഗത്തു നിന്നോ വടക്ക് നിന്നോ കിഴക്ക് നിന്നോ പടിഞ്ഞാറ് നിന്നോ ആണെങ്കില്‍ ആഗ്രഹ ലാഭം, തെക്ക് നിന്നാണെങ്കില്‍ മരണ മുന്നറിയിപ്പ്, തെക്ക്കിഴക്ക് നിന്നാണെങ്കില്‍ അര്‍ത്ഥലാഭം, വടക്ക്പടിഞ്ഞാറ് നിന്നാണെങ്കില്‍ ദേശസഞ്ചാരം, തെക്ക്പടിഞ്ഞാറ് നിന്നാണെങ്കില്‍ ദുഃഖം, വടക്ക്കിഴക്ക് നിന്നാണെങ്കില്‍ കാര്യവിഷമം എന്നിവയെ സൂചിപ്പിക്കുന്നുണ്ടെന്ന വിശ്വാസം ഒരു കാലത്തില്‍ പ്രബലപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ ഇന്നു വിലപ്പോകാനുള്ള സാധ്യതയില്ല. ഗൗളിശാസ്ത്രത്തിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലത്ത് ഇത്തരം കാര്യങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നതാണ് സത്യം. എന്നാല്‍ പഴമക്കാരും പാരരമ്പര്യക്കാരും ഒരു പോലെ ഇതിന്മേല്‍ തുങ്ങിക്കിടുന്നിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും. അതൊക്കെ വിശ്വാസത്തിലൂന്നിയുള്ള ജീവിതത്തിന്റെ ബാക്കിപത്രമായിരുന്നുവെന്നു കാണാം.

അപ്പോള്‍ ന്യായമായും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എന്താണ് വിശ്വാസം? വിശ്വാസം അതല്ലേ, എല്ലാം. എന്നായിരിക്കും ഇപ്പോള്‍ ആദ്യം വരുന്ന മറുപടി. ശരിയാണ്. വിശ്വാസമാണ് എല്ലാം. പല്ലി ചിലച്ചാല്‍ പലതും നടക്കുമെന്നു പറയുന്നതും കാക്ക കുറുകിയാല്‍ വീട്ടില്‍ അതിഥികളെത്തും എന്നൊക്കെ പറയുന്നത് നമ്മുടെ പഴയ വിശ്വാസങ്ങളായിരുന്നു. നാം നേരിട്ട് അറിയാത്ത ഒന്നിനെയാണല്ലോ വിശ്വസിക്കേണ്ടിവരുന്നത്. നേരിട്ട് അറിഞ്ഞ ഒന്നിനെ പിന്നെ നാം വിശ്വസിക്കേണ്ട കാര്യമില്ലല്ലോ. കാരണം അത് നമ്മുടെ അനുഭവമാണ്; നേരിട്ട് ബോധ്യപ്പെട്ട വസ്തുതയാണ്. ഉദിച്ചുവരുന്ന സൂര്യനെ കണ്ടവര്‍ക്ക് അതൊരിക്കലും ഒരു വിശ്വാസമല്ല. നേരിട്ടുള്ള അനുഭവമാണ്. എങ്കിലും സൂര്യന്‍ കിഴക്ക് ഉദിക്കുന്നു എന്ന വിശ്വാസത്തില്‍ നിന്നാണ് നാം തുടങ്ങുന്നത്. ആ വിശ്വാസം പിന്നീട് നമ്മുടെ അനുഭവമായിത്തീരുകയാണ്. വിശ്വാസം ബുദ്ധിയില്‍ നിന്നും ഹൃദയത്തില്‍ നിന്നും ഇടലെടുക്കാം. ബുദ്ധിയില്‍ നിന്ന് ഉടലെടുക്കുന്ന വിശ്വാസം നമ്മുടെ കണക്കുകൂട്ടലാണ്.

സൂര്യന്‍ ഉദിക്കുന്നതു പോലെ, മാനം കറുത്താല്‍ മഴ പെയ്യുമെന്നതു പോലെ, പല്ലി ചിലച്ചാല്‍ സത്യമാണെന്ന യാദൃശ്ചികം പോലെ ഓരോന്നിനും ഓരോ വിശ്വാസമുണ്ട്. ഭാര്യ ഭര്‍ത്താവിനെ വിശ്വസിക്കുന്നതു പോലെ, മക്കള്‍ അച്ഛനെ വിശ്വസിക്കുന്തു പോലെ ഓരോന്നും പരസ്പരപൂരകരകങ്ങളാണ്. ഇനി ഈ പുതുവര്‍ഷത്തില്‍ നമുക്ക് നമ്മോടു തന്നെ ചോദിക്കാവുന്ന ഒരു ചോദ്യമുണ്ട്. വിശ്വാസം: എന്താണ് അത്, നമുക്ക് അത് ആവശ്യമുള്ളത് എന്തുകൊണ്ട്?

വിശ്വാസം വളരെ അഭികാമ്യമായൊരു ഗുണമാണ്. വിശ്വാസത്തെ വിലകുറച്ചുകാണാനാണ് ഇന്നുള്ള പലരും മുതിരുന്നത്. കാരണം, വിശ്വാസം എന്നത് മതിയായ തെളിവോ അടിസ്ഥാനമോ ഇല്ലാതെ അന്ധമായുള്ളതാണെന്ന് അവര്‍ കരുതുന്നു. അങ്ങനെയാണെങ്കില്‍ അവര്‍ക്കു തെറ്റിപ്പോയി. എന്തും എളുപ്പത്തില്‍, കേട്ടപാടെ, വിശ്വസിക്കുന്നതല്ല ഇവിടെ പറയുന്ന വിശ്വാസം. എന്തും കേട്ടപാടേ വിശ്വസിക്കുന്നത് അന്ധവിശ്വാസമാണ്, അന്ധവിശ്വാസം അപകടമാണ്. യഥാര്‍ഥവിശ്വാസം പെട്ടെന്നൊരു വികാരത്താല്‍ ഉളവാകുന്നതുമല്ല. അത്തരം വിശ്വാസം പെട്ടെന്നു വരുകയും പെട്ടെന്നു പോകുകയും ചെയ്യും. ഇനി, കേവലമൊരു വിശ്വാസവുമല്ല ഈ വിശ്വാസം. കാരണം, 'ദൈവം ഏകന്‍ എന്ന് ഭൂതങ്ങള്‍പോലും വിശ്വസിക്കുകയും നടുങ്ങുകയും ചെയ്യുന്നു' (യാക്കോ. 2:19) പക്ഷേ എന്തു പ്രയോജനം? ദൈവത്തിലുള്ള വിശ്വാസത്തിന്റെ കാര്യം വരുമ്പോള്‍, ഭൂതങ്ങളുടേതുപോലുള്ള ഒരു വിശ്വാസവും പോരാ എന്നു സാരം.

വിശ്വാസം കേന്ദ്രീകരിച്ചിരിക്കുന്നത് രണ്ടു കാര്യങ്ങളിലാണെന്ന് പൗലോസ് ശ്ലീഹ പറയുന്നു. രണ്ടും നമുക്ക് വെറും കണ്ണാല്‍ കാണാവുന്നവയല്ല താനും. ഒന്ന്, സ്വര്‍ഗീയമണ്ഡലത്തില്‍ ഇപ്പോഴുള്ള യാഥാര്‍ഥ്യങ്ങള്‍. അത് "കാണപ്പെടാത്തതാണ്.' ആത്മമണ്ഡലത്തിലെ ആ യാഥാര്‍ഥ്യങ്ങള്‍ നമ്മുടെ നഗ്‌നനേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയുന്നവയല്ല. രണ്ട്, "പ്രത്യാശിക്കുന്ന കാര്യങ്ങള്‍.' അതായത് ഇതുവരെ സംഭവിക്കാത്ത കാര്യങ്ങള്‍. ഉദാഹരണത്തിന്, ദൈവരാജ്യം പെട്ടെന്നുതന്നെ കൊണ്ടുവരാനിരിക്കുന്ന പുതിയ ലോകം നമുക്ക് ഇപ്പോള്‍ കാണാന്‍ സാധിക്കില്ല. കാണപ്പെടാത്തവയായതുകൊണ്ട്, മേല്‍പ്പറഞ്ഞ യാഥാര്‍ഥ്യങ്ങളും നാം പ്രത്യാശിക്കുന്ന കാര്യങ്ങളും അടിസ്ഥാനരഹിതമാണെന്നുണ്ടോ?

ഒരിക്കലുമില്ല. യഥാര്‍ഥവിശ്വാസം ഉറച്ച അടിത്തറയില്‍ പണിതുയര്‍ത്തിയതാവണം. ഇതുപോലെയാണ് വിശ്വാസത്തിന്റെ കാര്യവും. നമ്മുടെ വിശ്വാസത്തിന് ആധാരമായ തെളിവുകള്‍ ആ പ്രമാണംപോലെ വളരെ ശക്തമാണ്, തികച്ചും ബോധ്യംവരുത്തുന്നവയുമാണ്. അതുകൊണ്ട്, നമുക്ക് യഥാര്‍ഥവിശ്വാസമുണ്ടെങ്കില്‍, നാം വിശ്വസിക്കുന്ന കാര്യങ്ങള്‍ നേരില്‍ കാണുന്നതുപോലെതന്നെയാണെന്നു പറയാം. അതു കൊണ്ടു തന്നെ പറയട്ടെ, വിശ്വാസമാണ് എല്ലാം.. അതല്ലാതെ മറ്റൊന്നുമില്ല. അതു പല്ലിചിലയ്ക്കുന്നതാവാം, പ്രകൃതിയുടെ പല ചെയ്തികളില്‍ നിന്നാവാം. പക്ഷേ, എല്ലാം നന്മ എന്ന വിശ്വാസത്തെ ഊന്നി മാത്രം ഉരുത്തിരിഞ്ഞിരിക്കുന്നു. അതാണ് വിശ്വാസം. വിശ്വാസമല്ലേ, എല്ലാം...
വിശ്വാസം അതല്ലേ, എല്ലാം... (പകല്‍ക്കിനാവ്-33: ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
Sudhir Panikkaveetil 2017-01-08 20:29:43

അഭിനന്ദനം ശ്രീ തുമ്പയിൽ. പുതുവർഷത്തിന്റെ ആരംഭത്തിൽ ഈ ലേഖനത്തിനു വളരെ പ്രസക്തിയുണ്ട്. ആശാന്റെ കവിത ഓർക്കുന്നു. വിശ്വാസമല്ലോ വിളക്ക് മനുഷ്യന് വിശ്വാസം ജീവസർവ സമല്ലോ. വർഷങ്ങൾക്ക് മുമ്പ് ഒരു മറാത്തി പത്രത്തിൽ ( ഹിന്ദിയിൽ അതിന്റെ പരിഭാഷ കേട്ടിരുന്നു) വന്ന വാർത്ത ഇങ്ങനെയായിരുന്നു. 'അമ്മ മരിച്ച്പോയ എട്ടു വയസ്സ് പ്രായമായ ഒരു പെൺകുട്ടിക്ക് ഗണപതിയുടെ (ഗണേഷ് ഭഗവാൻ) ഒരു കളിമൺ പ്രതിമ  അവളുടെ അച്ഛൻ കൊടുത്തു. അതാണ് അയാളുടെ ദൈവം അവളുടെയും എന്ന് പറഞ്ഞ് അതിന്റെ മുന്നിൽ നിന്ന് പ്രാർത്ഥിച്ചു പുനർവിവാഹം ചെയ്യാതെ കുട്ടിയെ   സം രക്ഷിക്കുന്ന അയാൾ കൂലിപ്പണിക്കാരനായിരുന്നു. കുട്ടി സമയം കിട്ടുമ്പോഴൊക്കെ വിഗ്രത്തിന്റെ മുന്നിൽ നിന്ന് അയാൾ   പ്രാർത്ഥിച്ചു.

മഴ കോരിച്ചൊരിയുന്ന ഒരു സായാഹ്നത്തിൽ അച്ഛൻ നേരത്തെ എത്തിയ സന്തോഷത്തിലായിരുന്നു കുട്ടി. അപ്പോൾ കുറെ ഗുണ്ടകൾ ഒരു കാറിൽ വന്ന് അയാളെ മർദിക്കാൻ തുടങ്ങി. നിസ്സഹായയായ കുട്ടി ഗണപതി ഭഗവാന്റെ വിഗ്രഹത്തിനു മുന്നിൽ നിന്ന് കരഞ്ഞു, പ്രാർത്ഥിച്ചു. ഉടനെ ഒരു പോലീസ് ജീപ്പ് വന്നു ഗുണ്ടകളെ പിടിച്ച്കൊണ്ട് പോയി. അപ്പോഴേക്കും ചുറ്റുമുള്ളവർ തടിച്ച്കൂടി. ഗുണ്ടകൾ ആളെ തെറ്റി ഉപദ്രവിക്കായിരുന്നു.നാട്ടുകാർ പോലീസ് കാരോട് ചോദിച്ചു എത്ര വിളിച്ചാലും സമയത്തിനു വരാത്ത നിങ്ങൾ എങ്ങനെ ഇവിടെ വന്നു. അവർ പറഞ്ഞു അവർക്കറിയില്ല. അവർ എവിടോയോ പോകയായിരുന്നു അപ്പോഴാണ് ഡ്രൈവർ വണ്ടി ഈവഴി തിരിച്ച് വിട്ടത്.ഉടനെ ജനങ്ങളെല്ലാം അത് ഗണപതി ഭഗവാൻ കാട്ടിയ അത്ഭുതമാക്കി സംഭവത്തെ മാറ്റി.

എല്ലാ മതത്തിലെയും ദൈവങ്ങൾ ഇങ്ങനെ അത്ഭുതം ( വെറും യാധൃശ്ചികം എന്നത് സത്യം) കാണിക്കുന്നുണ്ട്.  അപ്പോൾ ദൈവം ഒന്നേയുള്ളുവെന്നതിനു തെളിവായി അത് കരുതാവുന്നതാണ്~. എന്നാൽ ഓരോരുത്തരും അവരുടെ ദൈവം വലുതെന്നു പറഞ്ഞു ഭൂമിയിൽ ചോര ഒഴുക്കുന്നു.  മലയാളിയുടെ കമന്റ് കോളത്തിൽ അങ്ങനെ ഒഴുകുന്നുണ്ട്.  എത്രയോ ദയനീയം. ഓരോരുത്തരും അവരവരുടെ വിശ്വാസങ്ങളിൽ ജീവിച്ചാൽ പ്രശ്നങ്ങൾ ഒഴിവാക്കാം. ആർക്ക് ശക്തി, ആരാണ് ശരിയായ ദൈവം എന്നൊക്കെ കലഹിച്ച് ശാന്തി നഷ്ടപെടുത്തുന്നതിൽ എന്തർത്ഥം. വിശ്വാസങ്ങളിൽ ഇടർച്ചയും പതർച്ചയും ഉണ്ടാകുമ്പോളായിരിക്കും പൂർവികർ നമ്പൂരിയാണോ, താഴ്ന്ന ജാതിയാണോ ( ആരാണ് ഇത് തീരുമാനിച്ചത് എന്ന് അന്വേഷിക്കുന്നില്ല) എന്നൊക്കെ തല പുകഞ്ഞ് ആലോചിച്ച് വിഷമിക്കുന്നത്.   ശ്രീ തുമ്പയിൽ താങ്കൾക്ക്   നന്ദി.

Ninan Mathullah 2017-01-09 07:16:43
Yes, this article has relevance here when people get emotional about their faith. Although blind faith is not advisable, all follow blind faith at times because we can't live a single day without faith. When we talk to strangers, it is a faith that he/she is not a terrorist make us continue the conversation. We trust the driver of bus or train that they are not drunk and in good mental condition to do their job. Religious faith also can be blind faith as parents or society taught us to believe so. Our faith must be from our own knowledge and experience but we must learn to respect others faith also.
വിദ്യാധരൻ 2017-01-09 08:58:43

വിശ്വാസവും അനുഭവവും തമ്മിൽ ഒരു ബന്ധമുണ്ട്. അനുഭവം എന്ന് പറയുമ്പോൾ അത് നിത്യവും നാം അനുഭവിക്കുന്നതും അതുപോലെ മറ്റുള്ളവർ അനുഭവിക്കുന്നതുമായിരിക്കും.  എന്നാൽ അതെന്താണെന്നു കാട്ടികൊടുക്കുവാൻ ഒരു മാർഗ്ഗമേയുള്ളു അത് നമ്മൾ തന്നെ. ദൈവം ഒരു വലിയ പ്രശനക്കാരനായി മാറിയിരിക്കുകയാണ്. പലർക്കും.  ആരും ദൈവത്തെ വിട്ടുകൊടുക്കാൻ തയാറല്ല. അവരവരുടേതായ ഭാഷ്യങ്ങളിലൂടെ തന്റെ ദൈവമാണ് ഏറ്റവും വലിയ ദൈവം എന്ന് സാധൂകരിക്കാൻ ശ്രമിക്കുകയും അതിനുവേണ്ടി ജീവൻ കളയാനും തയ്യാറാണ്. പക്ഷെ നാം രൂപപ്പെടുത്തിയെടുത്ത ഈ ദൈവ സങ്കല്പങ്ങളെ മാറ്റി വച്ചിട്ട്, നാം എല്ലാ വിശ്വസിക്കുന്ന, നമ്മളിൽ എല്ലാം വസിക്കുന്ന ഈ ചൈതന്യത്തിന്റെ പൊതുവായ സ്വഭാവം മനസിലാക്കാൻ ശ്രമിച്ചാൽ, നമ്മൾക്ക് ഒരു പൊതുധാരണയിൽ എത്തിച്ചേരുവാനും ഈ ലോക ജീവിതം ധന്യമാക്കാനും, ഈ ചൈതന്യത്തിന്റെ സവിശേഷതകളിൽ പങ്കാളിയാകുവാനും കഴിയും. ഈ ചൈതന്യം എന്റെയും നിങ്ങളുടെയും സഹായം ഇല്ലാതെ ഈ അണ്ഡകടാഹത്തിൽ പ്രോജോലിച്ചു കൊടിരിക്കും.  ഈ ചൈതന്യത്തിന് ജാതിവർഗ്ഗവർണ്ണവ്യത്യാസമില്ല. ഹിന്ദുവെന്നോ ക്രൈസ്തവെനെന്നോ, മഹമ്മദീയനെന്നോ വ്യത്യാസമേ ഇല്ല.  നാം എല്ലാം കേട്ടിട്ടുള്ളതുപോലെ " ഏകം സത് വിഭ്രാ ബഹുതന്ധി" ആരെല്ലാം എന്തെല്ലാം തരത്തിൽ വ്യാഖ്യാനിച്ചാലും ഈ ചൈതന്യമാണ് എല്ലാ ചരാചരങ്ങളിലും കാണുന്നത്.  ശ്രീകൃഷ്ണനും,  ബുദ്ധനും, യേശുവും, നബിയും  എന്നുവേണ്ട ഈ സത്യം വെളിപ്പെടുത്തി കിട്ടിയിട്ടുള്ള എല്ലാ ആചാര്യന്മാരും ഇത് തന്നെയാണ് വിളിച്ചുപറയുന്നത്. ഇവരെല്ലാം ഒന്ന് ചേർന്നാൽ അവർക്ക് വേണ്ടി ഈ-താളിൽ പോരാടുന്ന പലരും യെരുശലേം ദേവാലയത്തിൽ നിന്ന് യേശു ചാട്ടവാറുകൊണ്ട് അടിച്ചു പുറത്താക്കിയതുപോലെ പുറത്താകും. അതുകൊണ്ടു നമ്മളിൽ ജ്വലിച്ചു നിൽക്കുന്ന ഈ ചൈതന്യത്തിൽ വിശ്വസിച്ചു അവരവരുടെ ഭാഗം ജീവിച്ചു തീർക്കുക. സനാതനമായ ചില സത്യങ്ങളെ ആർക്കും മാറ്റാനാവില്ല എന്ന് വിശ്വസിക്കുക. മരിച്ചാലും ജീവിക്കാൻ കഴിയുന്നവർ ജീവിക്കട്ടെ, മരിച്ചിട്ട് ഉയർത്തെഴുന്നേറ്റ് വീണ്ടും ജീവിക്കും എന്ന് വിശ്വസിക്കുന്നവർ അങ്ങനെ വിശ്വസിക്കട്ടെ,  കർമ്മത്തിലും പുനർജന്മത്തിലും വിശ്വസിക്കുന്നവർ അങ്ങനെ ചെയ്യട്ടെ. സക്കാത്ത് കൊടുത്ത് അള്ളായുടെ സന്തോഷത്തിന് ശ്രമിക്കുന്നവർ അങ്ങനെ ചെയ്യട്ടെ.  പക്ഷെ ഇതിനെയെല്ലാം ഒന്ന് സൂക്ഷിച്ചു നോക്കിയാൽ ഇവയെല്ലാം കോർത്തിണക്കുന്ന ഈ ചൈതന്യത്തെ കാണാം എന്നുള്ള സത്യം വിസ്മരിക്കാതിരിക്കുക

നിങ്ങളുടെ ചിന്തക്കായ് ചിലത് കുറിക്കുന്നു   

'യച്ചക്ഷുഷ ന പശ്യതി
യേന ചക്ഷുംഷി പശ്യതി
തദേവ ബ്രഹ്മ ത്വം വിദ്ധി
............................................"
(കോനോപനിഷത്ത്, ഒന്നാം ഖണ്ഡം ഏഴാം മന്ത്രം)

ഏതൊന്നിനെയാണോ കണ്ണുകൊണ്ടു കാണാൻ കഴിയാത്തത്, ഏതൊന്നിന്റെ പ്രഭാവംകൊണ്ടാണോ കണ്ണുകൾ കാണപ്പെടുന്നത് നീ അത് തന്നെ ബ്രഹ്മമെന്നറിയുക

ദൈവം അത്മാവാകുന്നു അവനെ ആരാധിക്കുന്നവൻ ആത്മാവിലും സത്യത്തിലും ആരാധിക്കുക (ജോൺ 4:24)
ഞാൻ നിന്നോട്കൂടെയുണ്ടായിട്ടും നീ എന്നെ അറിയുന്നില്ലെ ഫിലിപ്പെ? എന്നെ കണ്ടിരിക്കുന്നവൻ പിതാവിനെയും കണ്ടിരിക്കുന്നു  (ജോൺ 14:9)
പിതാവിനെ അറിയണമെങ്കിൽ അത് എന്റെ പ്രവർത്തിയെ നോക്കു എന്ന് യേശു മറ്റൊരിടത്ത് ഉറപ്പിക്കുന്നു . അതുപോലെ നാശിക്കുന്ന ഈ ശരീരത്തിൽ  കൂടുതൽ ശ്രദ്ധ യ്ക്കരുത് എന്ന് ഓർപ്പിക്കുന്നു.

"ന്നിനുമില്ല നില ഉന്നതമായ കുന്നു
മെന്നലാഴിയും നശിക്കുമോർത്താൽ"  (ആശാൻ )

അതുകൊണ്ടു ആത്മാവെന്ന സത്യത്തിൽ വിശ്വസിച്ചു സ്നേഹമെന്ന സുകുമാരഗുണത്തെ നിത്യജീവിതത്തിൽ പ്രയോഗികമാക്കുക

"ങ്ങളെപ്പോലെ നിങ്ങളുടെ അയൽക്കാരനെ സ്നേഹിക്കുക

'സ്നേഹമാണഖിലസാരംമൂഴിയിയിൽ"

Alex Vilanilam 2017-01-09 09:14:28
A good article my friend George Thumpayil. Believing and following faith/s is a type of starching of mind and it makes the mind 'Stiff' and 'Brittle'. Such a mind can cause us much unhappiness as it is brittle. It is always better to make our mind lighter and pliable to accommodate and appreciate all thoughts and beliefs without hurting anyone. More can we free our mind by  unwinding  the stiffness of faith and creed more happy will be the mind. 
I am practicing this back in Kerala after my retirement in USA. Experiencing the life of ordinary people of Kerala with their frankness, crookedness, challenges and all sorts of diverse thoughts and practices is really wonderful!
വിദ്യാധരൻ 2017-01-09 09:30:59
നല്ലൊരു ലേഖനത്തിന് ജോർജ്ജ് തുമ്പയിലിന് അഭിനന്ദനം
andrew 2017-01-09 10:28:48

വിശ്വാസം വിഞാനത്തെ കൊല്ലുന്നു

Faith- Religion- god- which came first ?

Faith – is blind & is irrational but many confuse faith and trust. We use an airplane, bus, train etc not in faith but we trust the capacity of the operator under the assumption that he/she has enough training and qualification to perform the job entrusted in them safely.

Faith – here I am limiting to a limited spectrum - religious & political faith.

It is hard to prove which originated first, faith, religion, god. One thing is certain, these are all man made entities. Thousands of reasons can be brought out for the need for faith, religion & god, thousands of reasons for no- need of it. Let us think in the present, do we really need them.

We all are part & parcel of the manifestation of Cosmic energy. We all are part of distant stars,galaxies & universes. We are never born or die. We acquire different shapes and forms ever through out. Now we are in human form, morrow we turn to dust,to grass, worms, animals and so on, the cycle continues.

Religion & politics claim they are needed as the necessary evil to protect the Morality. What is Moral is always relative, it differs time to time due to several factors. If we look back and also analyze what is going on in the present, faith, religion,god, politics are products of human attitude and they have created chaos to the very soon destruction of not only humans but many other species.

Yes ! Can we live & progress without them, Yes we can. The future generations may adapt to changes for immediate survival. Then we will have a class-less, race-less,society, where each and all live in harmony, citizens of a World Government, where Poverty, sickness, hunger … all are eliminated. Yes, it is possible, when we throw away the divider devil from us- the religion, faith, god & Politics.

Let us all, put the arms down, turn them to sickle & plows, let us live in Peace

Let the Peace within you spread out and fill this world like Sunshine on all.

Dr. Sasi 2017-01-09 14:51:56

ആശാന്‍ അനുസന്ധാനം ചെയുന്ന വിളക്ക് അറിവിന്റെ ,പ്രകാശത്തിന്റെ വിളക്കാണ്‍!അറിവില്‍ അധിഷ്ഠിതമായിരിക്കണം നമ്മുടെ ജീവിതം !!സാഹിത്യമാണ് നാം ഇവിടെ വിചാരം ചെയ്യുന്നത് !! മതമല്ല !!അറിവില്‍ അഭിരമിക്കുന്നവരായിരിക്കണം നമ്മള്‍ !!ജീവിതങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നവനായിരിക്കണം സാഹിത്യക്കാരന്‍.യേശൂവും രാമനും ഒന്നാണ് എന്ന് വിചാരം ചെയ്യുന്നവനാണ് യഥാര്‍ത്ഥ സാഹിത്യക്കാരന്‍ !വിമാനത്തിലും ട്രെയിനിലും യാത്ര ചെയ്യുന്നത് അത് നിയന്ത്രിക്കന്നവരെ അന്ധമായി വിശ്വസിക്കുന്നത് കൊണ്ടാണ് !! അപദവിശ്വാസ്സങ്ങളില്‍ നിന്നും അന്ധവിശ്വാസ്സങ്ങളെ തിരിച്ചറിയാന്‍ നമുക്ക് സാധിക്കണം .നമുക്കിന്നു എല്ലാത്തിലും വിശ്വാസമാണ് !കൃഷ്ണനില്‍ വിശ്വാസം ,ക്രിസ്തുവില്‍ വിശ്വാസം ,നബിയില്‍ , മന്ത്രവാദത്തില്‍ വിശ്വാസം , ആത്മവിശ്വാസം മാത്രമില്ല !! ആത്മവിശ്വാസമില്ലാതെ മറ്റെന്തു വിശ്വാസ്സമുണ്ടായിട്ടെന്ത് കാര്യം !!

ആര്‍ക്കും എന്തും എപ്പോള്‍വേണമെങ്കിലും , എങ്ങിനെവേണമെങ്കിലും വിശ്വസിക്കാം!!പിന്നെ സൂര്യന്‍ ഉദിക്കുന്നുമില്ല , അസ്തമിക്കുന്നുമില്ല !! എല്ല്‌ലാം തോന്നലുകള്‍ മാത്രം !!അതാണ് അടിസ്ഥാന യാഥാര്‍ഥ്യം!സ്‌പേസില്‍ നിന്ന് നോക്കൂ!!! 


വിദ്യാധരൻ 2017-01-09 17:52:17
 'അറിവ് ' എന്ന അദ്വൈതവസ്തുവല്ലാതെ പ്രപഞ്ചത്തിൽ രണ്ടാമതൊന്നില്ല എന്നാണ് ശ്രീനാരായണ ഗുരു പ്രഖ്യാപിക്കുന്നത്.  

അറിയപ്പെടുമിത് വേറ-
ല്ലറിവായിടും തിരഞ്ഞിടുനേരം 
അറിവിതി ലൊന്നായതുകൊ-
ണ്ടറിവില്ലാതെങ്ങുമില്ല വേറൊന്നും  

അറിവ്,  അറിയപ്പെടുന്ന പദാർത്ഥങ്ങൾ എന്നിവയുടെ പരമരഹസ്യം വിചാരം ചെയ്യതറിയുമ്പോൾ അറിയപ്പെടുന്ന ഈ പ്രപഞ്ചം ബോധസ്വരൂപമായ അറിവ് തന്നെയാണെന്ന് തെളിയും.  ഈ പ്രപഞ്ചാനുഭവത്തിൽ ബോധം ഒരിക്കലും ഒരിടത്തും മാറ്റമില്ലാതെ കാണപ്പെടുന്നതുകൊണ്ടു എവിടെയും വസ്തുവായി ബോധമല്ലാതെ മറ്റൊന്നും ഇല്ലെന്നു കാണേണ്ടതാണ് 

ശ്രീനാരായണ ഗുരുവിന്റെ അദ്വൈതദീപികയിലെ പ്രപഞ്ച വിശകലനം ഈ ഭാഗത്തോട് ചേർത്ത് വായിക്കേണ്ടതാണ് 

പേരായിരം പ്രതിഭയായിരമിങ്ങവറ്റി-
ലാരാലെഴും വിഷയമായിരമാം പ്രപഞ്ചം 
ഒരായ്കിൽ നേരിതു കിനാവുണരുംവരേയ്ക്കും 
നേരാമുണർന്നളവുണർന്നവനാമശേഷം 

പ്രപഞ്ചം ജീവിക്കുന്ന വ്യക്തിയുടെ മനസ്സിന്റെ അനുഭവമാണ്. ആദ്യന്തരഹിതമായി മുന്നിൽ കാണുന്ന ഈ അനുഭവത്തെ ഉറ്റുനോക്കി വിലയിരുത്താൻ ശ്രമിക്കുന്നതോടെയാണ് ഇത് വ്യക്തമാകുകയുള്ളു.  യേശു ഒരനുഭവമാണ്,  ശ്രീകൃഷ്ണൻ ഒരനുഭവമാണ്, അള്ളാഹു ഒരനുഭവമാണ്, ബുദ്ധൻ ഒരനുഭവമാണ് പക്ഷെ ഈ അനുഭവങ്ങളുടെ പിന്നിൽ വർത്തിക്കുന്ന ബോധം , ചൈതന്യം അല്ലെങ്കിൽ അറിവ് ഒന്ന് തന്നെയാണ്.  അതുകൊണ്ടാണ് ചൈതന്യത്തിനു പ്രാധാന്യം നൽകി യേശു സംസാരിക്കുന്നത്. "കണ്ണുകൾ കണ്ടിട്ടിലാത്തതും, ചെവികൾ കേട്ടിട്ടിലാത്തതും മനസ്സു ഗ്രഹിച്ചിട്ടില്ലാത്തതുമായ " അറിവിലേക്ക് യേശു എന്ന ഗുരു ക്ഷണിക്കുന്നത്. നമ്മളിലെ ബോധം ഉണരത്തടത്തോളം കാലം മതമെന്ന ഭ്രാന്തിൽ നിന്ന് നമ്മൾക്ക് മോചനം ഇല്ല 

ഈ ബോധത്തെ സൂക്ഷ്മദർശികൾ ഏകാഗ്രബുദ്ധികൊണ്ട് നേരിട്ട് കാണുന്നു എന്ന് ഉപനിഷത് പ്രഖ്യാപിക്കുന്നു 

"ദൃശ്യതേ ത്വഗ്രയാബുദ്ധ്യാ 
സൂക്ഷ്‌മയാ സൂക്ഷ്‌മദർശിഭിഃ "

ഇന്ദ്രിയങ്ങളുടെയും പദാർത്ഥങ്ങളുടെയും സാമിപ്യംകൊണ്ടുള്ള ജ്ഞാനം പ്രത്യക്ഷ ജ്ഞാനമാണ്. അതിനപ്പുറത്തേക്ക് കടക്കാതെ അറിവിനെ ദർശിക്കാനാവില്ല 

യത് സാന്നിദ്ധ്യദേവ സർവം 
ഭാസമേ സ്വയമേവ തത് 
പ്രത്യക്ഷജ്ഞാനമതി ചാ -
പരോക്ഷമിതി ലക്ഷ്യതേ (ദർശനമാല -ഗുരു )
നാറാണത്ത് 2017-01-09 21:11:30
ഇതെല്ലാം വായിയ്ച്ചിട്ടെനിക്ക് ഭ്രാന്തുപിടിക്കുന്നു !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക