Image

പ്രവാസി ക്ഷേമത്തിന്‌ മുന്തിയ പരിഗണന നല്‍കുമെന്ന്‌ പ്രധാനമന്ത്രി

Published on 08 January, 2017
പ്രവാസി ക്ഷേമത്തിന്‌ മുന്തിയ പരിഗണന നല്‍കുമെന്ന്‌ പ്രധാനമന്ത്രി
ബംഗളൂരു: പ്രവാസി ക്ഷേമത്തിന്‌ ഭാരതം മുന്തിയ പരിഗണന നല്‍കുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രവാസികള്‍ സമ്പദ്‌ വ്യവസ്ഥയുടെ നട്ടെല്ലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 
പ്രവാസികളുടെ സുരക്ഷക്ക്‌ പ്രധാന്യം നല്‍കും. സാങ്കേതിക പരിജ്ഞാനം മെച്ചപ്പെടുത്താന്‍ കൗശല്‍ വികാസ്‌ യോജന നടപ്പാക്കമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്‌ സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തുന്ന ഇടപെടലുകള്‍ അഭിനന്ദാര്‍ഹമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആയിരങ്ങള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. ദശലക്ഷങ്ങള്‍ ഇന്റര്‍നെറ്റിലൂടെ സമ്മേളനവുമായി ബന്ധപ്പെടുന്നു. ഏതാണ്ട്‌ 30 ദശലക്ഷം ഇന്ത്യക്കാര്‍ വിദേശങ്ങളിലുണ്ട്‌. അവരുടെ എണ്ണത്തിലല്ല, മറിച്ച്‌ അവര്‍ രാജ്യത്തിന്‌ നല്‍കുന്ന സംഭാവനകളെയാണ്‌ രാജ്യം പരിഗണിക്കുന്നത്‌.
 പ്രധാനമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക