Image

മൂന്നുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ ഒരു ലക്ഷം രൂപയ്‌ക്കു വിറ്റു

Published on 08 January, 2017
മൂന്നുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ ഒരു ലക്ഷം രൂപയ്‌ക്കു വിറ്റു

കുന്താപൂര്‍: മൂന്നുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ ഒരു ലക്ഷം രൂപയ്‌ക്കു വിറ്റു. ബൈന്ദൂരിലെ പുഡുവരി ഗ്രാമപഞ്ചായത്തിലെ ഡോംബെയിലാണ്‌ സംഭവം.

ശേഖര്‍ പൂജാരി, നഗമ്മ ദമ്പതികളാണ്‌ കുഞ്ഞിനെ വിറ്റത്‌. കടുത്ത ദാരിദ്ര്യം കാരണം കുട്ടിയെ വില്‍ക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുകയായിരുന്നു എന്നാണ്‌ ഇവര്‍ പൊലീസിനോടു പറഞ്ഞത്‌.

ഷിരൂരിനടുത്തുള്ള ഹെബിളിലെ ശ്രീധര്‍ മൊഗേരയ്‌ക്കും ഭാര്യയ്‌ക്കുമാണ്‌ കുട്ടിയെ നല്‍കിയത്‌. ബാങ്ക്‌ ജീവനക്കാരനായ ശ്രീധറിന്‌ കുട്ടികളില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക