Image

എല്ലാവരും തുല്യര്‍, തന്റെ കാലില്‍ വീഴരുത്‌, പ്ലീസ്‌... എംകെ സ്റ്റാലിന്‍

Published on 08 January, 2017
എല്ലാവരും തുല്യര്‍, തന്റെ കാലില്‍ വീഴരുത്‌, പ്ലീസ്‌... എംകെ സ്റ്റാലിന്‍


 ചെന്നൈ: പ്രവര്‍ത്തകര്‍ തന്റെ കാലില്‍ വീഴുന്നത്‌ ഒഴിവാക്കണമെന്ന്‌ ഡിഎംകെ വര്‍ക്കിങ്‌ പ്രസിഡന്റ്‌ എംകെ സ്റ്റാലിന്‍. ഇക്കാര്യം ഉണര്‍ത്തി അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ കത്തയച്ചു. ജയലളിതയുടെ അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ അവരുടെ കാലില്‍ വീഴുന്നത്‌ തമിഴ്‌നാട്ടില്‍ പതിവാണ്‌. ഇപ്പോഴത്തെ നേതാവ്‌ ശശികല നടരാജന്റെ കാലിലും അവര്‍ വീഴുന്നുണ്ട്‌. ഈ നടപടിയെ പരോക്ഷമായി പരിഹസിക്കുകയാണ്‌ സ്റ്റാലിന്‍. 

എല്ലാവരും തുല്യരാണെന്നാണ്‌ ഡിഎംകെ കരുതുന്നതെന്ന്‌ സ്റ്റാലിന്‍ പറയുന്നു. അതുകൊണ്ടുതന്നെ ഒരാള്‍ മറ്റൊരാളുടെ കാലില്‍ വീഴരുത്‌. കാല്‌ തൊട്ടുവന്നിക്കുന്നുണ്ടെങ്കില്‍ അത്‌ മാതാവിന്റെത്‌ മാത്രമാവണം-സ്റ്റാലില്‍ ഉണര്‍ത്തി. 

വര്‍ക്കിങ്‌ പ്രസിഡന്റായ ശേഷം നിരവധി പ്രവര്‍ത്തകരെ ദിനംപ്രതി കാണുന്നുണ്ട്‌. അവരില്‍ പലരും തന്റെ കാലില്‍ വീഴുന്നു. മറ്റുള്ളവര്‍ കലില്‍ വീഴാന്‍ വരി നില്‍ക്കുന്നു. തമിഴര്‍ ആരുടെ കാലിലും വീഴാന്‍ പാടില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. 

 പ്രവര്‍ത്തകരുമായി സന്ധിക്കുന്നത്‌ എനിക്ക്‌ താല്‍പര്യമുള്ള കാര്യമാണ്‌. നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന്‌ അറിയുകയും ചെയ്യാം. എല്ലാവരും പരസ്‌പരം ബഹുമാനിക്കുന്ന പാര്‍ട്ടിയാണ്‌ ഡിഎംകെയെന്നും സ്റ്റാലിന്‍ കത്തില്‍ വ്യക്തമാക്കി. 

 ചെന്നൈയില്‍ കൈ റിക്ഷ മാറ്റി സൈക്കിള്‍ റിക്ഷ കൊണ്ടുവന്നത്‌ നമ്മുടെ തലൈവരാണ്‌(ഡിഎംകെ പ്രസിഡന്റ്‌ എം കരുണാനിധി). ഇതുവഴി ചെന്നൈയിലും മറ്റു ജില്ലകല്‍ലുമുള്ള റിക്ഷ വലിക്കുന്നവരുടെ ജീവിതനിലവാരം മെച്ചപ്പെട്ടു. വിവിധ ജാതികളില്‍പ്പെട്ടവരെ ഒരേ പ്രദേശത്ത്‌ താമസിപ്പിക്കുന്ന പദ്ധതിയും സംസ്ഥാനത്ത്‌ കൊണ്ടുവന്നത്‌ കരുണാനിധിയാണ്‌. ഇതെല്ലാം സൂചിപ്പിക്കുന്നത്‌ നമ്മടെ പാര്‍ട്ടി എല്ലാവരെയും ബഹുമാനിക്കുന്നു എന്നതാണ്‌. ഈ സാഹചര്യത്തില്‍ ഒരാള്‍ മറ്റൊരാളുടെ കാലില്‍ വീഴുന്നത്‌ ശരിയല്ലെന്നും സ്റ്റാലിന്‍ ഉണര്‍ത്തി. 

 വണക്കം എന്ന അഭിസംബോധനയാണ്‌ എനിക്കിഷ്ടം. ഞാനും നിങ്ങളില്‍പ്പെട്ടവനാണ്‌. എന്റെ മുന്നില്‍ പ്രവര്‍ത്തകര്‍ കുമ്പിടുന്നത്‌ ശരിയല്ല. കഠിനാധ്വാനം ചെയ്‌ത്‌ പാര്‍ട്ടിക്കും നാടിനും ഗുണമുണ്ടാക്കകുകയാണ്‌ വേണ്ടത്‌. കാല്‌ നമ്മുടെ പാര്‍ട്ടിക്ക്‌ വേണ്ടി നടക്കാനുള്ളതാണ്‌- സ്റ്റാലിന്‍ പറഞ്ഞു. 

 കരുണാനിധിക്ക്‌ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ്‌ മകന്‍ സ്റ്റാലിനെ ഡിഎംകെയുടെ വര്‍ക്കിങ്‌ പ്രസിഡന്റാക്കിയത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക