Image

നോട്ട് പിന്‍വലിക്കലിന്റെ ലക്ഷ്യങ്ങള്‍ നേടാനായില്ലെന്ന് യെച്ചൂരി

Published on 08 January, 2017
നോട്ട് പിന്‍വലിക്കലിന്റെ ലക്ഷ്യങ്ങള്‍ നേടാനായില്ലെന്ന്  യെച്ചൂരി
തിരുവനന്തപുരം: നോട്ട് പിന്‍വലിക്കലിന്റെ ലക്ഷ്യങ്ങള്‍ നേടാനായില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നോട്ട് അസാധുവാക്കല്‍ വന്‍ പരാജയമാണെന്നും യെച്ചൂരി പറഞ്ഞു. തിരുവനന്തപുരത്ത് സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എടിഎമ്മിന് മുന്നില്‍ നിന്ന് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നോട്ട് നിരോധനത്തിന്റെ യഥാര്‍ത്ഥ മുഖം ജനങ്ങള്‍ക്ക് തുറന്നു കാണിക്കാന്‍ ഈ മാസം സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രചാരണ പരിപാടികള്‍ ആരംഭിക്കും. 

വന്‍കിടക്കാര്‍ക്ക് 11 ലക്ഷം കോടി രൂപ വായ്പയായി നല്‍കുന്നു. ഇവരുടെ കിട്ടാക്കടം തിരിച്ചു പിടിച്ചില്ലെങ്കില്‍ ബാങ്കിങ് മേഖല തകരും. 

ജനങ്ങള്‍ ഇപ്പോഴും ദുരിതത്തിലാണ്. ഡിജിറ്റല്‍ ഇടപാടുകള്‍ സാധാരണക്കാര്‍ക്ക് കൂടുതല്‍ ഭാരം ചുമത്തുന്നവയാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക