Image

വി.എസിനെതിരായ നടപടി താക്കീതിലൊതുക്കി; നടപടിയില്‍ സംതൃപ്തനെന്ന് വി.എസ്

Published on 08 January, 2017
വി.എസിനെതിരായ നടപടി താക്കീതിലൊതുക്കി; നടപടിയില്‍ സംതൃപ്തനെന്ന് വി.എസ്

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദന് കേന്ദ്ര കമ്മിറ്റിയുടെ താക്കീത്. പോളിറ്റ് ബ്യൂറോ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേലാണ് നടപടി. പാര്‍ട്ടി ശിക്ഷാ നടപടികളില്‍ ഏറ്റവും ലഘുവായതാണ് താക്കീത്. സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയത് ഉള്‍പ്പെടെയുള്ള അച്ചടക്ക ലംഘനങ്ങള്‍ വി.എസ് നടത്തിയെന്നായിരുന്നു പിബി റിപ്പോര്‍ട്ട്.

അതേസമയം, വി.എസിനെ സംസ്ഥാന സമിതിയില്‍ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്താനും തീരുമാനിച്ചു. സംസ്ഥാന സമിതിയില്‍ വി.എസിന് സംസാരിക്കാന്‍ അനുമതിയുണ്ടെങ്കിലും വോട്ടവകാശമില്ല. അതേസമയം, സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന വി.എസിന്റെ ആവശ്യം നിരാകരിച്ചു. പ്രായാധിക്യവും പാര്‍ട്ടി ചട്ടങ്ങളുമാണ് ഇതിനു കാരണം. 

ഞായാറാഴ്ച രാവിലെ വി.എസും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തന്നെയും ഉള്‍പ്പെടുത്തണമെന്ന് വി.എസ് കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. നിലവില്‍ കേന്ദ്രകമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവ് മാത്രമായ വി.എസ് തനിക്ക് പ്രവര്‍ത്തിക്കാന്‍ പ്രത്യേക ഘടകം വേണമെന്ന് കേന്ദ്ര നേതൃത്വത്തോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു.  

സിപിഎം കേന്ദ്ര കമ്മിറ്റി നടപടിയില്‍ സംതൃപ്തനെന്ന് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. താക്കീത് പാര്‍ട്ടി നടപടികളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക