Image

ശബരിമലയില്‍ ഈ മാസം തന്നെ പ്രവേശിക്കും: തൃപ്തി ദേശായി

Published on 08 January, 2017
ശബരിമലയില്‍ ഈ മാസം തന്നെ പ്രവേശിക്കും: തൃപ്തി ദേശായി
  കോട്ടയം: ശബരിമലയില്‍ ഈ മാസം 25 ന് മുമ്പുതന്നെ പ്രവേശിക്കുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. മഹാരാഷ്ട്രയില്‍നിന്നും കേരളത്തില്‍നിന്നുമുള്ള നൂറുകണക്കിന് പേര്‍ ഒപ്പമുണ്ടാകുമെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തൃപ്തി ദേശായി പറഞ്ഞു.

സമാധാനമാര്‍ഗത്തിലായിരിക്കും ശബരിമലയില്‍ പ്രവേശിക്കുന്നത്. ക്രമസമാധാന ലംഘനമുണ്ടാകില്ല. യാത്ര തടസപ്പെടുത്തുമെന്നോ ആക്രമിക്കുമെന്നോയുള്ള ഭീഷണി ഭയപ്പെടുന്നില്ല. ഒരു മതത്തിനും ദൈവത്തിനും താന്‍ എതിരല്ല. എന്നാല്‍ താനൊരു ഈശ്വര വിശ്വാസിയാണെന്നും തൃപ്തി പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക