Image

ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് ഭിന്നശേഷിയുള്ളയാളെ ആര്‍പിഎഫ് ജവാന്‍ ചവിട്ടിമെതിച്ചു

Published on 08 January, 2017
ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് ഭിന്നശേഷിയുള്ളയാളെ ആര്‍പിഎഫ് ജവാന്‍ ചവിട്ടിമെതിച്ചു


  ഒഡീഷ: ട്രെയിന്‍ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് ഭിന്നശേഷിയുള്ളയാളെ ആര്‍പിഎഫ് ജവാന്‍ കൈയേറ്റം ചെയ്തു. ഒഡീഷയിലെ ബലസോറയിലായിരുന്നു സംഭവം. റെയില്‍വെ പ്ലാറ്റ്‌ഫോമിലാണ് ഊന്നുവടിയുടെ സഹായത്തോടെ മാത്രം നടക്കാന്‍ ശേഷിയുള്ള ആളെ ആര്‍പിഎഫ് ചവിട്ടിമെതിച്ചത്. പ്ലാറ്റ്‌ഫോമില്‍ നിരവധി പേര്‍ നോക്കിനില്‍ക്കെയായിരുന്നു കൈയേറ്റം.

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് മറ്റ് യാത്രികര്‍ ഇയാളെ പിടിച്ച് ആര്‍പിഎഫിന് കൈമാറുകയായിരുന്നു. മോഷ്ടിച്ച മൊബൈല്‍ ഇയാളില്‍നിന്നും പിടിച്ചെടുത്തുതായും പറയുന്നു. സംഭവം വിവാദമായതോടെ കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭു അന്വേഷണത്തിന് ഉത്തരവിട്ടു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക