Image

ക്‌നാനായ റീജിയന്‍ ഫാമിലി കോണ്‍ഫ്രന്‍സ്: അറ്റലാന്റയില്‍ രെജിസ്‌ട്രേഷന്‍ ആരംഭിച്ചു

Published on 08 January, 2017
ക്‌നാനായ റീജിയന്‍ ഫാമിലി കോണ്‍ഫ്രന്‍സ്: അറ്റലാന്റയില്‍ രെജിസ്‌ട്രേഷന്‍ ആരംഭിച്ചു
അറ്റലാന്റ: നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന ഫാമിലി കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന് അറ്റലാന്റയില്‍ തുടക്കമായി. തിരുപ്പിറവി ദിനത്തിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം വികാരി ഫാ. ജോസഫ് പുതുശ്ശേരി മാത്യു കൂപ്ലിക്കാട്ടില്‍ നിന്നും ആദ്യ രെജിസ്‌ട്രേഷന്‍ സ്വീകരിച്ചുകൊണ്ടാണ് അറ്റ്‌ലാന്റാ ഹോളി ഫാമിലി ക്‌നാനായ ഇടവകയിലെ രജിസ്‌ട്രേഷന് ഔദ്യോഗിക തുടക്കം കുറിച്ചത്. ആദ്യ ദിനം തന്നെ പത്തിലധികം കുടുംബങ്ങള്‍ ഫാമിലി കോണ്‍ഫറന്‍സിന്റെ രെജിസ്‌ട്രേഷനില്‍ പങ്കു ചേര്‍ന്നു. ക്‌നാനായ ഇടവകകളിലെ കുടുംബങ്ങളുടെ കൂട്ടായ്മയായ ഫാമിലി കോണ്‍ഫ്രന്‍സില്‍ കുടുംബ ജീവിതത്തിനും യുവതീ യുവാക്കളുടെ വിശുദ്ധീകരണത്തിനും ഊന്നല്‍ കൊടുത്തുകൊണ്ട് നിരവധി പരിപാടികള്‍ ആവിഷ്കരിക്കുന്നുണ്ട് എന്നും, ഈ അവസരം ഉപയോഗപ്പെടുത്തികൊണ്ടു ക്രിസ്തു കേന്ദ്രീകൃതമായ കുടുംബങ്ങള്‍ കെട്ടിപ്പടുക്കുന്നതിനായി പരമാവധി കുടുംബങ്ങളുടെ പ്രാതിനിധ്യം ഫാമിലി കോണ്‍ഫ്രന്‍സില്‍ ഉണ്ടാകണം എന്ന് വികാരി ഫാ. ജോസഫ് പുതുശ്ശേരില്‍ ഓര്‍മ്മിപ്പിച്ചു. ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെയാണ് ചിക്കാഗോയ്ക്കടുത്ത് സെന്റ് ചാള്‍സിലെ ഫെസന്റ് റിസോര്‍ട്ടില്‍ വച്ച് ക്‌നാനായ റീജിയന്റെ പ്രഥമ ഫാമിലി കോണ്‍ഫ്രന്‍സ് നടത്തപ്പെടുന്നത്. ക്‌നാനായ റീജിയന്റെ എല്ലാ ഇടവകകളില്‍നിന്നും മിഷനുകളില്‍ നിന്നുമായി നിരവധി കുടുംബങ്ങള്‍ ഇതിനകം തന്നെ രെജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. കുടുംബ കേന്ദ്രീകൃതവും യുവജനങ്ങള്‍ക്ക് ആത്മീയമായ അടിത്തറ പാകുവാന്‍ സാധിക്കുന്നതുമായ നിരവധി പരിപാടികളാണ് കോണ്‍ഫറന്‍സിന്റെ ഭാഗമായി ആസൂത്രണം ചെയ്തു കൊണ്ടിരിക്കുന്നത്.

കോണ്‍ഫ്രന്‍സ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഫാ. തോമസ് മുളവനാല്‍ : 310 709 5111

ഫാ. എബ്രഹാം മുത്തോലത്ത് :773 412 6254
ഫാ. ബോബന്‍ വട്ടംപുറത്ത് :773 934 1644
ടോണി പുല്ലാപ്പള്ളി: 630 205 5078
ജോയി വാച്ചാച്ചിറ 630 731 6649
തിയോഫിന്‍ ചാമക്കാലാ 972 877 7279

റിപ്പോര്‍ട്ട് : അനില്‍ മറ്റത്തിക്കുന്നേല്‍
പബ്ലിസിറ്റി കമ്മറ്റി കണ്‍വീനര്‍
ക്‌നാനായ റീജിയന്‍ ഫാമിലി കോണ്‍ഫ്രന്‍സ് 2017
ക്‌നാനായ റീജിയന്‍ ഫാമിലി കോണ്‍ഫ്രന്‍സ്: അറ്റലാന്റയില്‍ രെജിസ്‌ട്രേഷന്‍ ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക