Image

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനം

ജോയിച്ചന്‍ പുതുക്കുളം Published on 08 January, 2017
ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനം
ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍, ചിക്കാഗോയിലെ ആലംബഹീനരും അനാഥരുമായ ആളുകള്‍ക്ക് ഇദംപ്രഥമമായി ഭക്ഷണവിതരണം നടത്തുകയുണ്ടായി.

ഡസ്‌പ്ലെയിന്‍സിലുള്ള കാത്തലിക് ചാരിറ്റീസിന്റെ സഹകണത്തോടെയാണ് ഈ പ്രോഗ്രാം നടത്തിയത്. വോളണ്ടീയേഴ്‌സായി പ്രവര്‍ത്തിച്ച ഏവര്‍ക്കും ചാരിതാര്‍ത്ഥ്യം നല്‍കുന്ന ഒരു അനുഭവമായിരുന്നു ഈ പ്രോഗ്രാം. എല്ലാവര്‍ഷവും കേരളത്തിലെ ഭവനരഹിതര്‍ക്കായി നല്‍കുന്ന "ഭവന നിര്‍മ്മാണപദ്ധതി' എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ മറ്റൊരു കാരുണ്യ പ്രവര്‍ത്തന പദ്ധതിയാണ്.

എക്യൂമെനിക്കല്‍ കൗണ്‍സില്‍ അംഗങ്ങളായ ബഞ്ചമിന്‍ തോമസ്, പ്രവീണ്‍ തോമസ്, രഞ്ജന്‍ ഏബ്രഹാം, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജയിംസ് പുത്തന്‍പുരയില്‍ എന്നിവര്‍ ഈ മഹത്തായ ഫുഡ് ഡ്രൈവിനു നേതൃത്വം നല്‍കി. ഈ സംരംഭം ഭാവിയിലെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഒരു നല്ല തുടക്കമാകട്ടെ എന്ന് ആശംസിക്കുന്നു.

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന് റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ (പ്രസിഡന്റ്), റവ.ഫാ. ബാബു മഠത്തിപ്പറമ്പില്‍ (വൈസ് പ്രസിഡന്റ്), ബഞ്ചമിന്‍ തോമസ് (സെക്രട്ടറി),ആന്റോ കവലയ്ക്കല്‍ (ജോയിന്റ് സെക്രട്ടറി), മാത്യു മാപ്ലേട്ട് (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്നു.
ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനംചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനംചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക