Image

ഇംഗ്ലണ്ടിലെ വാല്‍സിംഗം പള്ളിയുടെ ചരിത്രവും മാതാവിന്റെ സ്ത്രീധനവും ( ടോം ജോസ് തടിയംപാട്)

Published on 08 January, 2017
ഇംഗ്ലണ്ടിലെ വാല്‍സിംഗം പള്ളിയുടെ ചരിത്രവും മാതാവിന്റെ സ്ത്രീധനവും ( ടോം ജോസ് തടിയംപാട്)
ഒരു പുരോഹിതന്‍ ഇംഗ്ലണ്ട് മാതാവിന് സ്ത്രിധനം കിട്ടിയതാണ് എന്നുപറഞ്ഞുകൊണ്ട് ഒരു വീഡിയോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുകയും അത് പിന്നിട് ഒരു വലിയ വിവാദമായി തീരുകയും ചെയ്തത് നിങ്ങള്‍ മറന്നിട്ടുണ്ടാകയില്ല . എന്താണ് ഇങ്ങനെ അദ്ദേഹം പറയാനുള്ള ചരിത്രപരമായ കാരണം എന്ന് അന്വേഷിച്ചിരിക്കുമ്പോഴാണ് നോര്‍ത്ത് അലേര്‍ട്ടനില്‍ താമസിക്കുന്ന ഞങ്ങളുടെ കുടുംബ സുഹൃത്ത് സുനില്‍ മാത്യു വിളിച്ചു പറയുന്നത് നമുക്ക് വല്‍സിങ്ങം പള്ളിയിലേക്ക് ഒരു യാത്ര പോകാമെന്ന്. അങ്ങനെ ഞങ്ങള്‍ വല്‍സിങ്ങം പള്ളിയിലെത്തി. വല്‍സിങ്ങം പള്ളിയുമായി ബന്ധപ്പെട്ടാണ് ഈ സ്ത്രിധന ചരിത്രം കിടക്കുന്നത്. .  

ഇരുണ്ട കാലഘട്ടത്തിനു പുറകിലെ മതമൂലൃങ്ങള്‍ പൊടി തട്ടിയെടുത്തു കൊണ്ടു വരുന്നവര്‍ ശ്രമിക്കുന്നത് അറിവിന്‍റെ കിരണങ്ങള്‍ തടഞ്ഞു നിര്‍ത്തിയിരുന്ന ആ കാലഘത്തിലേക്ക് നമ്മളെ തിരിച്ചു നയിച്ച് ചൂഷണം ചെയ്യാന്‍ വഴിയൊരുക്കുക എന്നതാണ്...

മധ്യകാലഘട്ടത്തിനു പുറകില്‍ അഥവാ 1300 കളില്‍ ഇംഗ്ലണ്ടില്‍ പ്രവര്‍ത്തിച്ചിരുന്ന കത്തോലിക്കാസഭയിലെ ഒരു വിഭാഗമായ mendicant അഥവാ ഭിക്ഷാടനം നടത്തി ജീവിച്ചവരാണ് ഇത്തരം ഒരു സങ്കല്‍പ്പം ഉയര്‍ത്തികൊണ്ടുവന്നത് . ഇതിനാധാരമായ ചരിത്രം നോര്‍വിചിലെ വാല്‍സിങ്ങം പള്ളിയുമായി ബന്ധപ്പെട്ടുകിടക്കുന്നു. 

Dowry എന്ന ഇംഗ്ലീഷ് വാക്ക് രൂപപ്പെട്ടത് Dos എന്നലാറ്റിന്‍ വാക്കല്‍നിന്നുമാണ്. ഇതിന്‍റെ അര്‍ഥം സമ്മാനം അല്ലെങ്കില്‍ സംഭാവന (Gift or donation) എന്നാണ്. നോര്‍വിച്ചിലെ , മാതാവിന്‍റെ പള്ളി ഇംഗ്ലണ്ടിനു കിട്ടിയ മാതാവിന്‍റെ വലിയ സംഭാവനയാണ് എന്നാണ് ഇവര്‍ പ്രചരിപ്പിച്ചിരുന്നത് . ഇതിനെയാണ് മാതാവിന്‍റെ സ്ത്രിധനം എന്നു പറഞ്ഞു ഇന്നു വിശ്വാസം ഉപേക്ഷിച്ചു മനുഷ്യത്വം  സ്വികരിച്ച ഈ ഇംഗ്ലീഷ് സാമൂഹത്തിന്‍റെ കുത്തക കൂടി ഏറ്റെടുക്കാൻ  ഇത്തരം ളോഹധാരികള്‍ ശ്രമിക്കുന്നത് . കഴിഞ്ഞ ദിവസം വാല്‍സിങ്ങം പള്ളി സന്ദര്‍ശിക്കാനും അവിടെ എഴുതിവച്ചിരുന്ന ചരിത്രം ആലേഖനം ചെയ്തു വച്ചിരിക്കുന്ന ബോര്‍ഡുകള്‍ വായിക്കാനും അവിടുത്തെ കത്തോലിക്കാ പള്ളിയിലെയും പ്രോട്ടസ്‌റ്റെന്റ് പള്ളികളിലെയും  വൈദികരോട് സംസാരിച്ചു പള്ളിയുടെ ചരിതം ചെറുതായി അറിയാന്‍ ശ്രമിച്ചതില്‍ നിന്നുമാണ് ഇങ്ങനെ ഒരു ലേഖനം എഴുതാന്‍ തീരുമാനിച്ചത് .

ഒരു പക്ഷേ മധ്യകാലഘട്ടത്തിലെ മതവിശ്വാസങ്ങളുടെയും അതോടൊപ്പം മത ഭീകരതയുടെയും ജീവിക്കുന്ന അവശിഷ്ട്ടങ്ങളാണ് വല്‍സസിംങ്ങാമില്‍ നമുക്ക് കാണാന്‍ കഴിയുന്നത് . പള്ളിയെ പറ്റിയുള്ള ചരിത്രം അകെ അവശേഷിക്കുന്നത് 1493-ല്‍ റിച്ചാര്‍ഡ് പിന്‍സണ്‍ അച്ചടിച്ച രേഖകളില്‍ മാത്രമാണ് .

ഈ പള്ളിയുടെ ചരിത്രം ആരംഭിക്കുന്നത് തന്നെ ഒരു അത്ഭുതമായിട്ടാണ് . 1061 ല്‍ സെന്റ് എഡ്വാര്‍ഡ ഇംഗ്ലണ്ട് ഭരിച്ചിരുന്ന കാലതാണ്. വാല്‍സിങ്ങാമില്‍ താമസിച്ചിരുന്ന കടുത്ത കത്തോലിക്കാ വിശ്വസിയും സമൂഹത്തിലെ ഉയര്‍ന്ന ക്ലാസില്‍ പെട്ട വിധവയുമായിരുന്ന Richeldis de faverches എനിക്കു മാതാവിനെ മഹത്വപ്പെടുത്തുവാന്‍ ഒരു വഴി കാണിക്കണം എന്ന്  പ്രാര്‍ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രാര്‍ത്ഥനക്കുത്തരമായി മാതാവിന്റെ നാമത്തില്‍ ഒരു പള്ളി പണിയാന്‍ മാതാവ് നിര്‍ദേശിച്ചു. പിന്നിട് പരിശുദ്ധാത്മാവിലൂടെ നസ്രത്തിലെ ഭവനം അവളെ കാണിച്ചു കൊടുത്തു. അതിനു ശേഷം ഇതുപോലെ ഒരു പള്ളിപണിത് മാതാവിന് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. അവിടെ വന്നു പ്രാര്‍ഥിക്കുന്നവരുടെ ദുഖങ്ങള്‍ പരിഹരിക്കുമെന്നും മാതാവ് അവളെ അറിയിച്ചു.

സമാനമായ പരിശുദ്ധാത്മാവിന്റെ ദര്‍ശനം മൂന്നുപ്രാവശ്യം Richeldis ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അവള്‍ മാതാവ് കാണിച്ചു കൊടുത്ത നസ്രത്തിലെ പള്ളിയുടെ അളവ് മനസ്സില്‍ കുറിച്ചെടുത്തു, ചാപ്പല്‍ പണിയാന്‍ തീരുമാനിച്ചു. പെട്ടെന്ന് തന്നെ പണിക്കാരെ പണിയെല്‍പ്പിച്ചെങ്കിലും എവിടെയാണ് പള്ളി പണിയേണ്ടത് എന്നറിയില്ലായിരുന്നു . ആ രാത്രിയില്‍ Richeldis മാതാവിനോട് പള്ളി പണിയുന്നതിനുള്ള സ്ഥലം കാണിച്ചു കൊടുക്കുന്നതിനു വേണ്ടി പ്രാർത്ഥിച്ചു . തുടർന്ന്  സ്വര്‍ഗ്ഗത്തില്‍ നിന്നും മഞ്ഞു പൊഴിച്ചു പക്ഷെ Richeldis ന്റെ വീടിനടുത്തു രണ്ടു സ്ഥലത്തു മാത്രം മഞ്ഞു വീഴാതെ കിടന്നിരുന്നു. ആ സ്ഥലത്തില്‍ ഒന്നില്‍ പള്ളി പണിയാന്‍ തീരുമാനിച്ചു ..

അടിത്തറ പണിതീര്‍ന്നു മുകളിലെ പണികള്‍ നടത്തിയിരുന്ന ആശാരിമാര്‍ മേല്‍ക്കൂര കൂട്ടി യോജിപ്പിക്കാന്‍ ശ്രമിച്ചിട്ട് നടക്കാതെ അവര്‍ വിഷമിക്കുന്നത് കണ്ടു Richeldis  പറഞ്ഞു നിങള്‍ പോയി ഉറങ്ങുക. നാളെ നമുക്ക് പണി തുടരാം എന്ന് പറഞ്ഞു . ആ രാത്രി മുഴുവന്‍ പ്രാര്‍ത്ഥിച്ച Richeldis രാവിലെ എഴുന്നേറ്റപ്പോള്‍ കണ്ടത്  മാതാവ് കാണിച്ചു തന്ന അതെ ഉയരത്തില്‍ ഒരു പള്ളി പണിതീര്‍ന്നു മറ്റൊരു സ്ഥലത്തു ഇരിക്കുന്നതായിട്ടാണ് . ഈ അത്ഭുത വാര്‍ത്ത കേട്ട് വിശ്വാസികള്‍ അങ്ങോട്ട്ഒഴുകി. പോയവര്‍ക്ക് പലര്‍ക്കും ഒട്ടേറെ അനുഗ്രഹം ലഭിച്ചു എന്നും സാക്ഷ്യപ്പെടുത്തി . പലര്‍ക്കും രോഗ ശാന്തി ലഭിച്ചു അങ്ങനെ പതുക്കെ പതുക്കെ വാല്‍സിംഗാം ഇംഗ്ലണ്ടലെ ഒരു വലിയ തീര്‍ത്ഥാടന കേന്ദ്രമായി മാറുകയായിരുന്നു. പിന്നിട് ഇത് ഇംഗ്ലണ്ടിലെ നസ്രത്ത് എന്ന് അറിയപ്പെടാന്‍തുടങ്ങി.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ അഗസ്റ്റ്‌സ് കാനോന്‍ എന്നു പറയുന്ന ഒരു സാനൃാസി പള്ളിയോട് ചേര്‍ന്ന് ഒരു സനൃസി മഠം സ്ഥാപിച്ചു അവിടെ വരുന്ന വിശ്വസികളെ ആല്‍മിയമായി സഹായിക്കുന്നതിനു വേണ്ടിയായിരുന്നു മഠം സ്ഥാപിച്ചത്. ഇന്നു നമുക്ക് അവിടെ കാണാവുന്ന ചരിത്ര സ്മാരകം എന്നത് ഈ സനൃസി മഠത്തിനു മുന്‍പില്‍ സ്ഥാപിച്ചിരുന്ന ആര്‍ച്ച് മാത്രമാണ്. ബാക്കിയെല്ലാം പ്രോട്ടെസ്‌റെന്റ്ക-ത്തോലിക്ക യുദ്ധത്തില്‍ കത്തി എരിഞ്ഞു.

പിന്നിട് വിശ്വാസികളുടെ എണ്ണം വളരെ കണ്ടുയര്‍ന്നു. ഇംഗ്ലണ്ടില്‍ മഹാരാജക്കാന്‍മാര്‍ അനുഗ്രഹം തേടി വാല്‍സിംഗാമില്‍ എത്തി. ഹെന്‍ട്രി മൂന്നാമന്‍ മുതല്‍ ഹെന്‍ട്രി എട്ടാമന്‍ വരെയുള്ള എട്ടു രാജാക്കന്മാര്‍ അവിടെ എത്തി അനുഗ്രഹംതേടി മടങ്ങി. ഇന്നു കത്തോലിക്കാ പള്ളിയിരിക്കുന്ന (ചാപ്പല്‍ ചര്‍ച്ച്) സ്ഥലം  വരെ മാത്രമേ ആര്‍ക്കും അന്നു ചെരുപ്പ് ധരിപ്പിച്ചുകൊണ്ടു പോകാന്‍ കഴിയു. അവിടെ ചെരിപ്പുകള്‍ ഊരിയിടണം. പിന്നിട് അവിടെനിന്നും നഗ്ന പാദരായി വേണം ഒരു മൈല്‍ ദൂരം നടന്നു പള്ളിയില്‍ എത്താന്‍.  രാജക്കാന്മാര്‍ മുതല്‍ സാധാരണക്കാര്‍ വരെ അന്ന് അങ്ങനെയാണ് പള്ളിയില്‍ എത്തി അനുഗ്രഹം നേടിയിരുന്നത്. ഇന്നും ആപഴയ പോലെ മണ്‍പാതയിലൂടെ കുരിശും ചുമന്നു പോകുന്ന വിശ്വാസികളെ നമുക്ക് കാണാം.

പതിനാറാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ പൊട്ടിപുറപ്പെട്ട മതയുദ്ധത്തിന്‍റെ ഭാഗമായി എല്ലാ പള്ളികളും രാജാവിനോട് വിധേയമാക്കുന്ന വൃവസ്ഥയില്‍ ഒപ്പിട്ടിരുന്നു എങ്കിലും പിന്നിട് അതിനു വിപരീതമായി പ്രവര്‍ത്തിക്കുകയും രാജാവിനെതിരെ ഗൂഡാലോചന നടത്തുകയും ചെയ്തു എന്നാരോപിച്ച് രാജാവിന്‍റെ സൈനൃം പള്ളിയും സനൃാസി മഠവും പൂട്ടുകയും അവിടെ ഉണ്ടായിരുന്ന 11 പേരെ തൂക്കികൊല്ലുകയും ചെയ്തു. പിന്നിട് പള്ളിയും മഠവും കൊള്ളയടിക്കുകയും കത്തിച്ചു നശിപ്പിക്കയും പള്ളിയില്‍ ഇരുന്ന രൂപം എടുത്തു ലണ്ടനില്‍ കൊണ്ടുപോയി കത്തിക്കുകയും ചെയ്തു.

Richeldis de faverches പണിത പഴയ പള്ളിയുടെ ഒന്നും നിലവില്‍ അവശേഷിക്കുന്നില്ലയെന്നു കത്തോലിക്കാ പള്ളിയിലെ (ചാപ്പല്‍ പള്ളി ) അച്ഛന്‍ ഞങ്ങളോട് പറഞ്ഞു. എല്ലാം പ്രോട്ടെസ്‌റ്റെന്റ് , കത്തോലിക്കാ യുദ്ധം നടന്നകാലത്തു തകര്‍ത്തു കത്തിച്ചു നശിപ്പിച്ചു . ഇപ്പോള്‍ കത്തോലിക്കാ പള്ളിയില്‍ ഇരിക്കുന്ന രൂപം Richeldis de faverches പണിത പള്ളിയിലെ രൂപത്തിന്‍റെ മാതൃകയില്‍ കൊത്തിയതാണ് എന്നും അച്ഛന്‍ കൂട്ടിച്ചേര്‍ത്തു .

1897 ആഗസ്റ്റ് 20 മുതല്‍ കത്തോലിക്കാ സമൂഹം വാല്‍സിംഗ്മിലേക്ക് ആരംഭിച്ച തീര്‍ത്ഥയാത്രയെ തുടര്‍ന്ന് വിശ്വസികള്‍ ചെരുപ്പ് സൂക്ഷിച്ചിരുന്ന സ്ഥലം വിലക്കു വാങ്ങി അവിടെ സെന്റ് ഗിലെസ് എന്ന പേരില്‍ പള്ളി പണിതു.

1922 ല്‍ പ്രോട്ടെസ്‌റ്റെന്റ് മത വിശ്വസികള്‍ ലണ്ടന്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന Richeldis de faverche പണിത പള്ളിയുടെ സ്റ്റാമ്പില്‍ കാണുന്ന മാതൃകയില്‍ ഒരു ഒരു പള്ളി പണിയുകയും ചെയ്തു. പിന്നീട് അങ്ങോട്ട് തീര്‍ത്ഥാടകരുടെ ശക്തമായ ഒഴുക്കു രൂപപ്പെടുകയും ചെയ്തതിന്റെയടിസ്ഥാനത്തില്‍ ആദൃ പള്ളിക്കു ചുറ്റും 1931 സൈന്റ്‌ മേരിസ് എന്ന നാമത്തില്‍ പള്ളി പണിയുകയും ചെയ്തു . ആദൃം പണിത പള്ളിക്കു വേണ്ടി അടിത്തറ മാന്തിയപ്പോള്‍ അവിടെ ഉണ്ടായ ഉറവയില്‍ നിന്നും വന്ന വെള്ളം കുടിച്ചു പലര്‍ക്കും രോഗശാന്തി ലഭിച്ചു. ഇപ്പോള്‍ അതൊരു കിണറാണ്. ഈ പള്ളി സന്ദര്‍ശിക്കുന്നവര്‍ ഇവിടെ നിന്നും വെള്ളം കോരികുടിക്കുന്നു. അവിടെ കണ്ടു സംസാരിച്ച പ്രോട്ടെസ്‌റ്റെന്റ് പള്ളിയിലെ അച്ഛന്‍ പറഞ്ഞു ഹെൻട്രി  എട്ടാമന്‍ പള്ളി തകര്‍ത്തതിനു ശേഷം ആ കാലഘട്ടത്തെ അവശേഷിക്കുന്ന ഏക തിരുശേഷിപ്പ് ലണ്ടന്‍ മ്യൂസിയത്തിലെ സ്റ്റാമ്പ് മാത്രമാണെന്ന് .

Richeldis de faverches പണിത പള്ളിയുടെയും സനൃാസി മഠത്തിന്‍റെയും സ്ഥലം ഇന്നു സര്‍ക്കാര്‍ ചരിത്ര സ്മാരകമായി സൂക്ഷിക്കുന്നു

രണ്ടു പള്ളികളും സനൃാസി മഠത്തിന്‍റെ അവശേഷിക്കുന്ന ആര്‍ച്ചും കണ്ടിറങ്ങിയപ്പോള്‍ മനസില്‍ തോന്നിയ ചിന്ത , മാതാവ് നേരിട്ട് ദര്‍ശനം കൊടുത്തു പണിത ഈ പള്ളി പോലും സംരക്ഷിക്കാന്‍ മാതാവിന് കഴിയാത്തത് എന്തുകൊണ്ട് എന്നാണ്. വിശ്വാസം   അതില്‍ ചിന്തക്ക് എന്തുസ്ഥാനം? 
എന്താണെങ്കിലും സുനിലോടും കുടുംബത്തോടും നന്ദിപറഞ്ഞു അവിടെനിന്നും പിരിയുമ്പോള്‍ മത ഭീകരതയുടെയും മത വിശ്വസത്തിന്‍റെ ഒരു ചരിത്രസ്മാരകം കണ്ടിറങ്ങിയ അനുഭൂതിയാണ് ലഭിച്ചത് .
ഇംഗ്ലണ്ടിലെ വാല്‍സിംഗം പള്ളിയുടെ ചരിത്രവും മാതാവിന്റെ സ്ത്രീധനവും ( ടോം ജോസ് തടിയംപാട്)ഇംഗ്ലണ്ടിലെ വാല്‍സിംഗം പള്ളിയുടെ ചരിത്രവും മാതാവിന്റെ സ്ത്രീധനവും ( ടോം ജോസ് തടിയംപാട്)ഇംഗ്ലണ്ടിലെ വാല്‍സിംഗം പള്ളിയുടെ ചരിത്രവും മാതാവിന്റെ സ്ത്രീധനവും ( ടോം ജോസ് തടിയംപാട്)ഇംഗ്ലണ്ടിലെ വാല്‍സിംഗം പള്ളിയുടെ ചരിത്രവും മാതാവിന്റെ സ്ത്രീധനവും ( ടോം ജോസ് തടിയംപാട്)
Join WhatsApp News
നാരദന്‍ 2017-01-09 07:47:13
ഇതുകൊണ്ടു  എന്ത് പ്രയോജനം ?
പള്ളി, പിതാവ് , പരിശുദ്ധൻ  സുവിശേഷം ഘോഷിച്ചു  കോടികൾ വാരിയവർ  ഇങ്ങനെ ഉള്ള  ലേഖനം ചിലർ എഴുത്തും . വല്ലവരും എതിർ കമന്റെ എഴുതിയാൽ പിന്നെ പൂരം കൊടുങ്ങലൂരിൽ  നിന്ന് ഇ മലയാളിയിൽ .
 നിങ്ങളുടെ എഴുത്തിനു  കമന്റ് പാടില്ല എങ്കിൽ  ഇ മലയാളിൽ കൊടുക്കരുത് , സൊന്തേം വീട്ടിലെ  ടോയ്‌ലെറ്റിൽ  സൂക്ഷിക്കുക . 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക