Image

നീലിയും നളിനനും (കവിത: സുധീര്‍ പണിക്കവീട്ടില്‍)

Published on 08 January, 2017
നീലിയും നളിനനും (കവിത: സുധീര്‍ പണിക്കവീട്ടില്‍)
(കവിതയിലെ കണ്ണന്‍ ഭഗവാനല്ല. നാട്ടിലെ മന്ത്രാലയത്തില്‍ പണ്ട് നടന്ന ഒരു സംഭവത്തിന്റെ പത്രറിപ്പോര്‍ട്ടിനെ ആസ്പദമാക്കി രചിച്ചത്)

താമരപൊയ്കക്കല്‍പ്പം ദൂരെയൊരാലിന്‍ കൊമ്പില്‍
താമരക്കണ്ണന്‍ നിന്നു കള്ളനെ പോലെയന്നും
പാല്‍ക്കുടമേന്തി പോകും ഗോപികമാരെ നോക്കി
അവര്‍ തന്‍ നിതംമ്പത്തിന്‍ താളത്തില്‍ തലയാട്ടി

കാര്‍മുകിലൊളിവേണി മണിമാര്‍ തമ്മില്‍ തമ്മില്‍
അടക്കം പറയുന്ന രഹസ്യം ചെവിയോര്‍ത്തും
കഞ്ചുകകെട്ടിനുള്ളില്‍ കാമന്റെ മരാളങ്ങള്‍
കരണം മറിയുന്ന കാഴ്ച കണ്ടാനന്ദിച്ചും
മജ്ഞുളാംഗിമാരവര്‍ അജ്ഞനകണ്ണാല്‍ -കാമ
ശരങ്ങളെയ്യുന്നത് തടയാന്‍ ഒരുങ്ങിയും
അക്ഷികളടച്ച് കൊണ്ടംമ്പുജാക്ഷിമാര്‍ രാവില്‍
മാരലീലകള്‍ക്കായി കാമനെയോര്‍ക്കുന്നതും

ചിന്തകള്‍ മണിതേരില്‍ ഉല്‍ക്കടാവേശത്തോടെ
കണ്ണനെ അലട്ടികൊണ്ടുരുളാന്‍ തുടങ്ങവേ
കാര്‍മുകില്‍വര്‍ണ്ണന്‍ നിന്നു വിണ്ണിലെ പെണ്ണിന്‍ മുടി-
കെട്ടിലഴകായ് മിന്നും നാടയില്‍ കണ്ണും നട്ട്
കൈവിരല്‍ തുമ്പാല്‍ തൊട്ടാല്‍ ഒളിസേവക്കായ്
ഒത്ത മങ്കമാരൊരുങ്ങുന്ന നാടിത് സ്വര്‍ഗ്ഗം തന്നെ
എങ്കിലും സ്വര്‍ഗാംഗനമാരെത്രെ സുരതത്തില്‍
വിദഗ്ദ്ധര്‍ കാമന്‍ കൊട്ടും താളത്തില്‍ തുള്ളുന്നവര്‍
അവരില്‍ നളിനാക്ഷി ഈ വഴി വരുന്നേരം
ഒന്നു മുട്ടീടേണമാ ഹ്രുദയ കവാടത്തില്‍
തുറക്കാതിരിക്കുമോ മന്ദിരവാതില്‍ ദേവി
അര്‍ഘ്യവുമായി മുട്ടി വിളിച്ചാല്‍ പുരോഹിതന്‍
നിശ്ചയിച്ചുറച്ചതും ഓര്‍ത്തുകൊണ്ടനുദിനം
സുന്ദര സൗധത്തിന്റെ കോട്ടകള്‍ കെട്ടിയുള്ളില്‍

ഒരു നാള്‍ ചെന്നു മന്ദ്‌സ്മിതവും തൂകി കണ്ണന്‍
കന്യകയിരിക്കുന്ന മുറിയില്‍ നിര്‍ലജ്ജനായ്
ഇംഗിതമവളോട് പറഞ്ഞു സ്പര്‍ശിക്കുവാന്‍
പാണികള്‍ നീട്ടുന്നേരം തടഞ്ഞ് തന്വംഗിയാള്‍
ഇക്ഷണം ഇറങ്ങുക എന്‍ മുറിക്കുള്ളില്‍ നിന്നും
ഇക്കഥ മറക്കുക - കന്യകയാജ്ഞാപിച്ചു
തല്‍ക്ഷണം നിലം പതിച്ചായിരം വ്യാമോഹങ്ങള്‍
പതുക്കെ മന്ത്രിച്ചുപോയ് - അന്ധനാണെന്നും കാമം.
Join WhatsApp News
വിദ്യാധരൻ 2017-01-09 10:17:42

കാമത്തിന് കണ്ണില്ല കവേ
ആപത്തിലാക്കുമത് ചിലപ്പോൾ
സ്ഥാനമാനങ്ങളുംധനവും
കാമദേവനാക്കും ചിലരെ
കാട്ടിക്കൂട്ടും പിന്നെ വികൃതികൾ
നാറ്റിക്കും വീടും നാടുമൊപ്പം
ജോസഫും നാടാരും
കുഞ്ഞാലിക്കുട്ടിയും കുരിയനും
തെളിവായി നിൽക്കുന്നു മുന്നിൽ
ചൂളിപ്പോയിയെന്നാൽ ഇവരൊക്കെ
പൂച്ചക്ക് മുന്നിൽ പെട്ട എലിയെപ്പോൽ
ധീരരാം ഉണ്ണിയാർച്ചകൾക്കുമുന്നിൽ
സൂക്ഷ്‌മമായി രോഗനിർണ്ണയം ചെയ്‌തു 
കണ്ണന്മാരുടെ ഞരമ്പുരോഗത്തെ നീ    

അഭിനന്ദനം!      

andrew 2017-01-09 12:04:10

Tributes to the Moral Poet

Why humans alone crave Perverted sex?

the modern humans are a clear proof that humans evolved from animals. but animal instincts are very closely associated with nature. Humans as they went through various stages of evolution lost the real touch with nature. Man was a primitive hunter. Now he don't have to use the same energy to seek food. Humans has a lot of trapped energy. This energy has to be diverted to positive and creative paths. other wise all the trapped energy flows to sexual  sentiments. Progressive sex education must be given to humans from the very childhood days. Sex education must be scientific. Boys and girls must attend school together. Then they will realize the difference  and accept and respect it.Remember those days we escorted a girl to her house, it was mutual trust/respect & we returned proud & happy, sex was not a factor there.

Society regarded sex as a taboo and religion preached sex is sin. parents without knowing the consequences,repeated the stupid idea. Children must learn sex education from parents. you cannot tell your kid that sex is a sin and then you do it. kids are not stupid. They observe you a lot and imitate you a lot. So educate them in the right way. Otherwise sooner or later they learn perverted sex from ignorant friends, media, blue films and so on. Most men, born to 'good parents' won't rape or disrespect women.
It is natural for a kids to love their parents. If hey are taught that sex is sin and at the same time they see mother or father dragging the other to do sin can you blame them; when they grow up to hate one or both parents. They get confused, so they seek short cuts for relief of energy and frustration. That is why they seek salvation in drugs and suicide, prostitution & rape.
Sex in its right path is a divine inspiration. It is sublimated love. Animals, before they engage in sex they attract each other and love and respect each other. Mating is a holy ritual & classical art for them. They don't have the capacity to mate all year around. Sex is  a divine thrive and energy in animals to keep its species continue. But humans on the course of evolution achieved the capacity to engage in sex, 24 hrs, and 365 1/4 days a year.Humans has no reason/ justification to rape for sex. Humans filled with suppressed energy. Every human is a walking volcano. Humans must be given the right education and many vents instead of suppressing sex. Suppressed sex will find its way out & it will be perverted.
Religion, politics, society, parents- all are responsible for this mess.

Teach the kids in the right paths & even when when they are old; they won't …......  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക