Image

ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നടപടി ശരിയല്ലെന്ന് മുഖ്യമന്ത്രി

Published on 08 January, 2017
ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നടപടി ശരിയല്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ച ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നടപടി ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണസിരാകേന്ദ്രത്തിന്റെ പ്രധാനികള്‍ തന്നെ സമരരൂപം സ്വീകരിക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കാവുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധം അറിയിക്കാന്‍ മുഖ്യമന്ത്രിയെ കണ്ട ഐ.എ.എസ് ഉദ്യോഗസ്ഥരോടാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
സമരത്തെ സര്‍ക്കാര്‍ അതീവ ഗൗരവമായി കാണുന്നു. നടപടികള്‍ സ്വീകരിക്കുമ്പോള്‍ വികാരമുണ്ടാകുന്നത് സ്വാഭാവികം മാത്രമാണ്. വികാരവും നടപടിയും രണ്ടും രണ്ടാണ്. സമരം ശരിയായ നടപടിയായില്ല. തന്നെ കാണാന്‍ വന്ന ഉദ്യോഗസ്ഥരോട് ഇത് പറഞ്ഞിട്ടുണ്ട്. അത്തരത്തിലൊരു സമര രൂപം സ്വീകരിച്ചതിന് ന്യായീകരണവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക