Image

കെ.സി.പിള്ള മെമ്മോറിയല്‍ വോളി : അലാദ് ജുബൈല്‍ ടീം ഫൈനലില്‍ കടന്നു.

Published on 08 January, 2017
കെ.സി.പിള്ള മെമ്മോറിയല്‍ വോളി : അലാദ് ജുബൈല്‍ ടീം ഫൈനലില്‍ കടന്നു.
ജുബൈല്‍: നവയുഗം സാംസ്‌കാരികവേദി ജുബൈല്‍ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.സി.പിള്ള പുരസ്‌കാരം 2016 നോടനുബന്ധിച്ചു നടന്നു വരുന്ന വോളിബോള്‍ ടൂര്‍ണമെന്റിന്റെ  നിര്‍ണ്ണായകമായ സെമിഫൈനല്‍ മത്സരത്തില്‍, അല്‍ ശബാന്‍ ദമ്മാം ടീമിനെ പരാജയപ്പെടുത്തി അലാദ് ജുബൈല്‍ ടീം ഫൈനലില്‍ കടന്നു.

ജുബൈല്‍ ജനറല്‍ ഹോസ്പിറ്റലിന് സമീപമുള്ള, താലിഫ് ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ്‌ക്ലബ് കോര്‍ട്ടില്‍ നടന്ന അത്യന്തം വാശിയേറിയ പോരാട്ടത്തില്‍, തുടക്കം മുതല്‍ തന്നെ  ആസൂത്രണമികവിന്റെയും, ഒത്തൊരുമയുടെയും  മികവില്‍  കളിയുടെ സമസ്തമേഖലകളിലും അലാദ് ജുബൈല്‍ ടീം ആധിപത്യം സ്ഥാപിച്ചു. അല്‍ ശബാന്‍ ദമ്മാം ടീം വളരെ മികച്ച കളി പുറത്തെടുത്ത് തിരിച്ചടിച്ചെങ്കിലും, ഫിനിഷിങ്ങിലെ പോരായ്മകള്‍ അവരെ പുറകോട്ടടിച്ചു. ജുബൈലിലെ നൂറുകണക്കിന് കായികപ്രേമികള്‍ ഉള്‍പ്പെട്ട കാണികളുടെ ശക്തമായ പിന്തുണയുടെ ആവേശത്തില്‍, മികച്ച സെര്‍വ്വുകളും ശക്തമായ ബ്ലോക്കുകളും കാഴ്ച വെച്ച അലാദ് ജുബൈല്‍ ടീീ, ഒടുവില്‍  2518, 2417, 2517 എന്ന സ്‌കോറിന് അല്‍ ശബാന്‍ ദമ്മാം ടീമിനെ പരാജയപ്പെടുത്തി.

അലാദ് ജുബൈല്‍ ടീമിന്റെ ദീപക്ക് മാന്‍ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു. ദീപക്കിന് നവയുഗത്തിന്റെ ട്രോഫി ശ്യാം സമ്മാനിച്ചു. മുഹമ്മദ് അല്‍കാമറാനി, ആലഇബ്രാഹിം എന്നീ റഫറിമാരാണ് കളി നിയന്ത്രിച്ചത്.

സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ജുബൈല്‍  ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌ക്കൂളിലെ എന്‍.സനല്‍ കുമാര്‍, സദാറ ദലീമിലെ അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ ഓമനക്കുട്ടന്‍ പിള്ള, ബിന്‍സിന പ്രോജക്റ്റ് മാനേജര്‍ രഘുനാഥ്  എന്നിവര്‍ മത്സരം ഫ്‌ലാഗ് ഓഫ് ചെയ്ത്, കളിക്കാരെ പരിചയപ്പെട്ടു.

നവയുഗം മുഖ്യരക്ഷാധികാരി ടി.സി.ഷാജി, ജയന്‍ തച്ചന്‍പാറ  (ഇന്ത്യന്‍ എംബസ്സി ഹെല്‍പ്പ്‌ഡെസ്‌ക്ക്),  സുനില്‍ മാസ്റ്റര്‍, പ്രവാസിനേതാക്കളായ നൂഹ് പാപ്പിനിശ്ശേരി (ഓ.ഐ.സി.സി), സാബു മേലേതില്‍ (തനിമ), ഇബ്രാഹിം കുട്ടി ആലുവ (ഗ്ലോബല്‍ മലയാളി അസ്സോസ്സിയേഷന്‍), നാസ്സര്‍ പെരുമ്പാവൂര്‍ (തേജസ്സ്) എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

 മത്സരപരിപാടികള്‍ക്ക്  നവയുഗം ജുബൈല്‍ കേന്ദ്രകമ്മിറ്റി സെക്രട്ടറി ടി.എ.തങ്ങള്‍, രക്ഷാധികാരി ടി.പി.റഷീദ്, കെ.ആര്‍.സുരേഷ്, ജോയിന്റ്‌സെക്രട്ടറി പുഷ്പകുമാര്‍, സംഘാടകസമിതികണ്‍വീനര്‍ ഷാഫി താനൂര്‍, ജോയിന്റ് കണ്‍വീനര്‍ വിജയധരന്‍ പിള്ള, അഷറഫ് കൊടുങ്ങല്ലൂര്‍, ബി.മോഹനന്‍ പിള്ള, എം.ജി.മനോജ്, സുരേഷ് ഇളയിടത്ത്, ഗിരീഷ് ചെറിയേഴം, എം.എസ്.മുരളി,  നൗഷാദ് മൊയ്തു, രാജേഷ്, രന്‍ചിത്ത്, ഗിരീഷ് ഇളയിടത്ത്,കെ.പി.ഉണ്ണികൃഷ്ണന്‍,  സന്‍ജു, പ്രദീഷ്, ലിജോ, രന്‍ജിത്ത്, ഷെറിന്‍, രാധാകൃഷ്ണന്‍, എസ്.ഡി.ഷിബു, അനീഷ് മുതുകുളം, കെ.പി.ഉണ്ണികൃഷ്ണന്‍,  എന്നിവര്‍ നേതൃത്വം നല്‍കി.


ജനുവരി 12 ന് നടക്കുന്ന രണ്ടാമത് സെമിഫൈനല്‍ മത്സരത്തില്‍ കാസ്‌ക ദമ്മാം ടീം ആസ്പ്‌കോ ദമ്മാം ടീമിനെ നേരിടും. മത്സരത്തില്‍ വിജയിയ്ക്കുന്ന ടീം ജനുവരി 20ന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ അലാദ് ജുബൈല്‍ ടീമുമായി ഏറ്റുമുട്ടും.

കെ.സി.പിള്ള മെമ്മോറിയല്‍ വോളി : അലാദ് ജുബൈല്‍ ടീം ഫൈനലില്‍ കടന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക