Image

ഐഎഎസ്‌ സമരം പിന്‍വലിച്ചു

Published on 09 January, 2017
ഐഎഎസ്‌ സമരം പിന്‍വലിച്ചു
തിരുവനന്തപുരം: ഐഎഎസ്‌ ഉദ്യോഗസ്ഥര്‍ സമരത്തില്‍ നിന്ന്‌ പിന്‍മാറി. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കു ശേഷമാണ്‌ സമരം പിന്‍വലിച്ചത്‌. ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്‌.

 പ്രതിഷേധം സര്‍ക്കാരിനെതിരെയല്ലെന്ന്‌ ഐഎഎസ്‌ ഉദ്യോഗസ്‌ഥര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാല്‍ പരാതികള്‍ പിന്നീട്‌ പരിഗണിക്കാമെന്നും സമരം പിന്‍വലിക്കണമെന്നുമുള്ള മുഖ്യമന്ത്രിയുടെ ആവശ്യത്തിന്‌ ഐഎഎസ്‌ അസോസിയേഷന്‍ വഴങ്ങുകയായിരുന്നു.

വ്യവസായ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി പോള്‍ ആന്റണിയെ പ്രതിയാക്കിയ വിജിലന്‍സ്‌ ഡയറക്ടര്‍ ജേക്കബ്‌ തോമസിന്റെ നിലപാടിനെതിരേയാണ്‌ ഐഎഎസ്‌ അസോസിയേഷന്‍ സമരം പ്രഖ്യാപിച്ചത്‌. ഇതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍മാര്‍ അടക്കമുള്ള ഐഎഎസ്‌ ഉദ്യോഗസ്ഥര്‍ ചീഫ്‌ സെക്രട്ടറിക്ക്‌ അവധി അപേക്ഷ നല്‍കുകയായിരുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക