Image

പത്തനാപുരത്തെ വിറപ്പിച്ച പുലി കുടുങ്ങി

Published on 09 January, 2017
പത്തനാപുരത്തെ  വിറപ്പിച്ച  പുലി കുടുങ്ങി

പത്തനാപുരം: കൊല്ലം പത്തനാപുരത്ത്‌ നാടിനെ വിറപ്പിച്ച പുലി കെണിയിലായി. പാടം ഇരുട്ടുത്തറയില്‍ വനംവകുപ്പ്‌ സ്ഥാപിച്ച കൂടിനുള്ളില്‍ തിങ്കളാഴ്‌ച പുലര്‍ച്ചെയാണ്‌ 
ഏഴ്‌ വയസു പ്രായം തോന്നിക്കുന്ന പുലി കുടുങ്ങിയത്‌.
 കഴിഞ്ഞ കുറേ മാസങ്ങളായി പത്തനാപുരം ഫോറസ്റ്റ്‌ സ്റ്റേഷന്‍ പരിധിയില്‍ പാടം കടുവാമൂല, ഇരുട്ടുതറ, ഇരുട്ടീറ, കൈതക്കെട്ട്‌ പ്രദേശങ്ങളില്‍ പുലിയുടെ അക്രമം പതിവായിരുന്നു.

ഇതിനിടെ രണ്ട്‌ വീടുകളിലെ വളര്‍ത്തുനായ്‌ക്കളെയും പുലി കൊന്നിരുന്നു. കഴിഞ്ഞ ദിവസം നാല്‌ പുലികളെ പ്രദേശവാസികളില്‍ ചിലര്‍കണ്ടിരുന്നു. ഒരാഴ്‌ചയ്‌ക്കിടെ പല ഭാഗങ്ങളിലായി നിരവധി പേരാണ്‌ രാത്രിയും പകലും പുലിയെ കണ്ടത്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക