Image

വിമാനത്തില്‍ അച്ചടക്കമില്ലാതെ പെരുമാറുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി എയര്‍ ഇന്ത്യ

Published on 09 January, 2017
വിമാനത്തില്‍ അച്ചടക്കമില്ലാതെ പെരുമാറുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി എയര്‍ ഇന്ത്യ

ന്യൂദല്‍ഹി: വിമാനത്തില്‍ അച്ചടക്കമില്ലാതെ പെരുമാറുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി എയര്‍ ഇന്ത്യ. ഇത്തരക്കാരെ അണിയിക്കാന്‍ എല്ലാ വിമാനങ്ങളിലും പ്ലാസ്റ്റിക്‌ വിലങ്ങുകള്‍ സൂക്ഷിക്കാന്‍ എയര്‍ഇന്ത്യ തീരുമാനിച്ചിരിക്കുകയാണ്‌.


വിമാനത്തില്‍ സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ്‌ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്‌. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ഇത്തരത്തിലുള്ള രണ്ട്‌ സംഭവങ്ങളാണ്‌ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്‌.
നേരത്തെ രാജ്യാന്തര വിമാന സര്‍വീസുകളിലാണ്‌ അച്ചടക്കമില്ലാതെ പെരുമാറുന്ന യാത്രക്കാര്‍ക്കുവേണ്ടി വിലങ്ങ്‌ സൂക്ഷിക്കാറുള്ളത്‌.എന്നാല്‍ ഇനി മുതല്‍ ആഭ്യന്തര സര്‍വ്വീസുകള്‍ക്കളിലും രണ്ട്‌ ജോഡി വിലങ്ങുകള്‍ സൂക്ഷിക്കും.' എയര്‍ ഇന്ത്യ ചെയര്‍മാന്‍ അശ്വനി ലോഹാനി പറഞ്ഞതായി ടൈംസ്‌ ഓഫ്‌ ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക