Image

സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ താന്‍ തന്നെ, അഖിലേഷ്‌ മുഖ്യമന്ത്രി മാത്രമെന്ന്‌ മുലായം

Published on 09 January, 2017
സമാജ്‌വാദി പാര്‍ട്ടി  അദ്ധ്യക്ഷന്‍ താന്‍ തന്നെ,  അഖിലേഷ്‌ മുഖ്യമന്ത്രി മാത്രമെന്ന്‌ മുലായം

യു.പി: സമാജ്‌വാദി പാര്‍ട്ടിയുടെ അദ്ധ്യക്ഷന്‍ താന്‍ തന്നെയാണെന്നും അഖിലേഷ്‌ മുഖ്യമന്ത്രി മാത്രമാണെന്നും മുലായം സിങ്‌ യാദവ്‌. തന്റെ സഹോദരന്‍ ശിവ്‌പാല്‍ സംസ്ഥാന അദ്ധ്യക്ഷനായി തുടരുമെന്നും പാര്‍ട്ടിയില്‍ നിന്നും രണ്ടു ദിവസം മുമ്പ്‌ പുറത്താക്കപ്പെട്ട രാംഗോപാല്‍ വിളിച്ചുചേര്‍ത്ത സമ്മേളനം നിയമപരമായി അസാധുവാണെന്നും മുലായം പറഞ്ഞു.

നേരത്തെ എസ്‌.പി നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്ന രാംഗോപാല്‍ യാദവ്‌ അഖിലേഷിനെ പാര്‍ട്ടി അദ്ധ്യക്ഷനായി പ്രഖ്യാപിക്കുകയും ശിവ്‌പാല്‍ യാദവിനെ പുറത്താക്കിയെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.

അഖിലേഷിന്‌ 90 ശതമാനം എം.എല്‍.എമാരുടെയും പിന്തുണയുണ്ടെന്നും യോഗം പ്രഖ്യാപിച്ചിരുന്നു. അതേ സമയം ആറു വര്‍ഷത്തേക്ക്‌ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട രാംഗോപാല്‍ യാദവിന്‌ ഇത്‌ പ്രഖ്യാപിക്കാനുള്ള അധികാരമില്ലെന്നാണ്‌ മുലായം ഇപ്പോള്‍ പറഞ്ഞത്‌.

അതേ സമയം പാര്‍ട്ടി ചിഹ്നമായ `സൈക്കിള്‍' ലഭിക്കുന്നതിന്‌ വേണ്ടി ഇരുകൂട്ടരും നീക്കം ആരംഭിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക