Image

കാവേരി നദീജല തര്‍ക്കം: 2480 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ തമിഴ്‌നാട്‌ സുപ്രീംകോടതിയില്‍

Published on 09 January, 2017
കാവേരി നദീജല തര്‍ക്കം: 2480 കോടി രൂപ  നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ തമിഴ്‌നാട്‌ സുപ്രീംകോടതിയില്‍


ന്യൂദല്‍ഹി: കാവേരി നദീജലതര്‍ക്കത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. കര്‍ണാടക സര്‍ക്കാര്‍ 2480 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ്‌ ആവശ്യം. ഇതു സംബന്ധിച്ച സത്യവാങ്‌മൂലം ഇരു സംസ്ഥാനങ്ങളും സമര്‍പ്പിക്കണമെന്ന്‌ കോടതി ഉത്തരവിട്ടു.

നേരത്തെ സുപ്രീംകോടതി പല തവണ ആവശ്യപ്പെട്ടിട്ടും കാവേരി നദിയില്‍ നിന്ന്‌ വെള്ളം തമിഴ്‌നാടിന്‌ വിട്ട്‌ കൊടുക്കാന്‍ കര്‍ണാടക തയ്യാറായിരുന്നില്ല.

പല തവണ കോടതി ഈ കാര്യത്തില്‍ ഉത്തരവ്‌ പുറപെടുവിച്ചു. പിന്നീട്‌ കോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്‌ തമിഴ്‌നാടിന്‌ വെള്ളം നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറായത്‌.

ആ കാലയളവിലുണ്ടായ നഷ്ടം സാമ്പത്തികമായി തന്നെ നികത്തണമെന്നും 2480 കോടി രൂപ ഇതിനായി നല്‍കണമെന്നും തമിഴ്‌നാട്‌ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ കര്‍ണാടകത്തിന്റെ മറുപടി കോടതി തേടിയിട്ടുണ്ട്‌.

നിലവിലെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള സത്യവാങ്‌മൂലം ഇരു സംസ്ഥാനങ്ങളോടും കോടതി ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക