Image

വിവാഹച്ചടങ്ങില്‍ മദ്യപിച്ചു ലക്കുകെട്ട 143 പേര്‍ക്കെതിരേ കേസ്‌

Published on 09 January, 2017
 വിവാഹച്ചടങ്ങില്‍  മദ്യപിച്ചു ലക്കുകെട്ട 143 പേര്‍ക്കെതിരേ കേസ്‌
 വഡോദര: വിവാഹച്ചടങ്ങില്‍  മദ്യപിച്ചു ലക്കുകെട്ട 143 പേര്‍ക്കെതിരേ കേസ്‌. മിന്നല്‍ പരിശോധനയെത്തുടര്‍ന്നാണ്ണ്പോലിസ്‌ കേസ്‌ എടുത്തിരിക്കുന്നത്‌. ഇതില്‍ 64 പേര്‍ സ്‌ത്രീകളാണ്‌. വഡോദരയിലാണ്‌ സംഭവം. മദ്യപിച്ചവരുടെ രക്ത സാംപിളുകള്‍ പോലിസ്‌ പരിശോധനയ്‌ക്കു വിധേയമാക്കി. ഇതില്‍ രക്ത-മദ്യപാന അനുപാതം 0.5 ഗ്രാമിനേക്കാള്‍ കൂടുതലാണെന്നു തെഴിഞ്ഞിട്ടുണ്ട്‌.

 കുട്ടികളും പ്രായമായ സ്‌ത്രീകളുമടക്കം ചടങ്ങില്‍ സംബന്ധിച്ച മുഴുവന്‍ പേരുടെയും രക്തസാംപിളുകള്‍ പോലിസ്‌ പരിശോധിച്ചു. ഇതിലാണ്‌ 143 പേരുടെ ഫലം പോസിറ്റീവാണെന്നു തെളിഞ്ഞത്‌. ചടങ്ങ്‌ നടത്തിയത്‌ ജിതേന്ദ്ര ഷാ ബിസിനസുകാരനായ ജിതേന്ദ്ര ഷായും മകനുമാണ്‌ തങ്ങളുടെ ഫാംഹൗസില്‍ വച്ച്‌ വിവാഹപ്പാര്‍ട്ടി സംഘടിപ്പിച്ചത്‌. ഷായുടെ ചെറുമകളുടെ വിവാഹത്തിനു മുന്നോടിയായി നടത്തിയ വിരുന്നിലാണ്‌ അതിഥികള്‍ മദ്യപിച്ച്‌ ലക്കുകെട്ടത്‌. 

ഷായെയും മകനെയും പോലിസ്‌ റിമാന്‍ഡ്‌ ചെയ്‌തെങ്കിലും പിന്നീട്‌ ജാമ്യത്തില്‍ വിട്ടു.
റെയ്‌ഡില്‍ 103 മദ്യക്കുപ്പികള്‍ വിവാഹച്ചടങ്ങ്‌ വേദിയില്‍ നിന്നു പിടിച്ചെടുത്തതായി പോലിസ്‌ അറിയിച്ചു. 
കൂടാതെ 1,28,000 രൂപ വില വരുന്ന 116 ബിയര്‍ കുപ്പികളും പിടിച്ചെടുത്തു. മദ്യം സൂക്ഷിച്ചത്‌ അനധികൃതമായി അനധികൃതമായാണ്‌ ഷായും മകനും ഫാംഹൗസില്‍ വിദേശ മദ്യം സൂക്ഷിച്ചിരിക്കുന്നതെന്ന്‌ പോലിസ്‌ തയ്യാറാക്കിയ എഫ്‌ഐആറില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക