Image

സൈലന്റ്‌ വാലി സന്ദര്‍ശിക്കാനെത്തിയ എട്ടംഗ സംഘം കാട്ടില്‍ കുടുങ്ങി

Published on 09 January, 2017
സൈലന്റ്‌ വാലി സന്ദര്‍ശിക്കാനെത്തിയ എട്ടംഗ സംഘം കാട്ടില്‍ കുടുങ്ങി
  മണ്ണാര്‍ക്കാട്‌ :  ഹര്‍ത്താല്‍ ദിനത്തില്‍  സൈലന്റ്‌ വാലി സന്ദര്‍ശിക്കാനെത്തിയ യുവാക്കള്‍ വഴി തെറ്റി കാടിനുള്ളില്‍ കുടുങ്ങിപ്പോയി.  ഇവര്‍ക്കായി വനം വകുപ്പും നാട്ടുകാരും  ഞായറാഴ്‌ച തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ വൈകിട്ടോടെ സംഘം തിരിച്ചെത്തുകയായിരുന്നു. തത്തേങ്ങലം സ്വദേശികളാണ്‌ കാട്ടില്‍ കുടുങ്ങിയത്‌. 

. അതേസമയം മാവോയിസ്റ്റ്‌ സാന്നിധ്യമുള്ള പ്രദേശത്തു കൂടിയാണ്‌ സംഘം സഞ്ചരിച്ചതെന്ന വാര്‍ത്ത പരന്നതും ഭീതി പരത്തി. തിരിച്ചെത്തിയ സംഘത്തെ പോലീസ്‌ വിശദമായി ചോദ്യം ചെയ്‌തു. ഇവരെ കാണാതായതില്‍ പ്രഥമ ദൃഷ്ട്യാ ദുരൂഹത ഇല്ലെന്നാണ്‌ പോലീസ്‌ പറയുന്നത്‌. 

 ബിജെപി പ്രവര്‍ത്തകന്‍ മരിച്ചതില്‍ പ്രതിഷേധിച്ച്‌ ശനിയാഴ്‌ച ജില്ലയില്‍ ബിജെപി ഹര്‍ത്താലായിരുന്നു. ഇതേ ദിവസമാണ്‌ തത്തേങ്ങലം സ്വദേശികളായ എട്ടംഗ സംഘം കാടുകാണാനിറങ്ങിയത്‌. ശനിയാഴ്‌ച രാവിലെ 11 മണിയോടെയാണ്‌ സംഘം കാട്ടിലെത്തിയത്‌. വൈകിട്ടോടെ തിരിച്ചെത്താനിയിരുന്നു പദ്ധതി.

വഴിതെറ്റി വൈകിട്ടോടെ സംഘം പാത്രക്കടവിലെത്തി. തിരിച്ചുള്ള യാത്രയില്‍ ലളിതെറ്റുകയായിരുന്നുവെന്നും വെളിച്ചം പോയതോടെ യാത്ര ദുഷ്‌കരമായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. തുടര്‍ന്ന്‌ പുഴയോരത്തെ പാറയില്‍ അഭയം തേടി. രാവിലെ യാത്ര ആരംഭിക്കാനായിരുന്നു പദ്ധതി. ഇതിനിടെ ചാര്‍ജ്‌ തീര്‍ന്ന്‌ മൊബൈലുകളും ഓഫായി.

 കാടുകാണാനിറങ്ങിയ സംഘം തിരിച്ചെത്താത്തതിനെ തുടര്‍ന്ന്‌ നാട്ടുകാരും ആശങ്കയിലായി. ന്ന്‌ വനം വകുപ്പിന്റെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.  ഒരു രാത്രിയും ഒരു പകലുമാണ്‌ സംഘം കാട്ടില്‍ കഴിഞ്ഞത്‌. 

സംഘത്തിന്റെ തിരോധാനത്തില്‍ ദുരൂഹതകളുണ്ടോ എന്നറിയാന്‍ എട്ടു പേരെയും പോലീസും വനംവകുപ്പും മാറി മാറി ചോദ്യം ചെയ്‌തു. ഇവരെ കാണാതായതില്‍ ദുരൂഹത ഇല്ലെന്നാണ്‌ പോലീസ്‌ പറയുന്നത്‌. വനത്തില്‍ അതിക്രമിച്ച്‌ കയറിയതിന്‌ ഇവര്‍ക്കെതിരെ കേസെടുക്കുമെന്നും പോലീസ്‌ വ്യക്തമാക്കി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക