Image

ഡല്‍ഹിയില്‍ മര്‍ച്ചന്റ്‌ നേവി ഉദ്യോഗസ്‌ഥന്‍ പിതാവിനെ കുത്തിക്കൊന്നു

Published on 09 January, 2017
 ഡല്‍ഹിയില്‍ മര്‍ച്ചന്റ്‌ നേവി ഉദ്യോഗസ്‌ഥന്‍ പിതാവിനെ കുത്തിക്കൊന്നു
 ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയില്‍ മര്‍ച്ചന്റ്‌ നേവി ഉദ്യോഗസ്‌ഥന്‍ പിതാവിനെ കുത്തിക്കൊന്നു. കൊലപാതകത്തിനു ശേഷം പാചകവാതക സിലിണ്ടര്‍ തുറന്നുവിട്ട്‌ അയല്‍വാസിയുടെ ഫ്‌ളാറ്റിനു തീവയ്‌ക്കാനും ശ്രമിച്ചു. ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2.30 ന്‌ മധുവിഹാറിലായിരുന്നു സംഭവം. 30 കാരനായ രാഹുല്‍ മാട്ടയെന്ന യുവാവാണ്‌ കൊലപാതകം നടത്തിയത്‌. രാഹുലിന്റെ പിതാവ്‌ ആര്‍.പി മാട്ടയാണ്‌ (60) കൊല്ലപ്പെട്ടത്‌.

ഫ്‌ളാറ്റിനുള്ളില്‍ മാട്ടയെ 36 തവണയാണ്‌ രാഹുല്‍ കുത്തിയത്‌. കുത്തേറ്റ മാട്ട പുറത്തേക്ക്‌ ഓടിയെങ്കിലും പിന്‍തുടര്‍ന്നെത്തിയ രാഹുല്‍ വീണ്ടും കുത്തുകയായിരുന്നു. സംഭവത്തിനു ശേഷം പാര്‍പ്പിട സമുച്ചയത്തിന്റെ മുകള്‍നിലയിലേക്ക്‌ കയറിയ രാഹുല്‍ അയല്‍ഫ്‌ളാറ്റിലെ സ്‌ത്രീയെ കുത്തിപരിക്കേല്‍പ്പിച്ചു. 

പിന്നീട്‌ മറ്റൊരു ഫ്‌ളാറ്റിലേക്കു കയറിയ രാഹുല്‍ ഇവിടെയുള്ള ആളെ ബന്ദിയാക്കി അകത്തുനിന്നും പൂട്ടി. പോലീസ്‌ എത്തി ഫ്‌ളാറ്റ്‌ തുറക്കാന്‍ ആവശ്യപ്പെട്ടതോടെ പാചകവാതക സിലിണ്ടര്‍ തുറന്നുവിട്ട്‌ തീകൊളുത്തി. എന്നാല്‍ പോലീസ്‌ വാതില്‍ ചവിട്ടിത്തുറന്ന്‌ അകത്തുകടന്ന്‌ രാഹുലിനെ പിടികൂടിയതോടെ കൂടുതല്‍ അപകടം ഉണ്ടായില്ല.

 മോശം പ്രവര്‍ത്തനങ്ങളുടെ പേരില്‍ മര്‍ച്ചന്റ്‌ നേവിയില്‍നിന്ന്‌ പുറത്താക്കിയ രാഹുല്‍ രണ്ടുതവണ  ജയില്‍വാസം അനുഭവിക്കുകയും ചെയ്‌തിട്ടുണ്ട്‌. രാഹുല്‍ മകനല്ലെന്നു കാണിച്ച്‌ പിതാവ്‌ നേരത്തെ പത്രപരസ്യം നല്‍കുകയും ചെയ്‌തിരുന്നു. കഴിഞ്ഞ ദിവസം ഫ്‌ളാറ്റില്‍നിന്നും പിതാവ്‌ രാഹുലിനെ ഇറക്കിവിടാന്‍ ശ്രമിച്ചതാണ്‌ പ്രകോപനമായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക