Image

സെന്‍ട്രല്‍ വാലി മലയാളി അസോസിയേഷന്‍ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍

ബെന്നി പരിമണം Published on 09 January, 2017
സെന്‍ട്രല്‍ വാലി മലയാളി അസോസിയേഷന്‍ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍
കാലിഫോര്‍ണിയ: സെന്‍ട്രല്‍ വാലി മലയാളി അസോസിയേഷന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ കാലിഫോര്‍ണിയയിലെ മാന്റെക്ക വെറ്ററന്‍സ് സെന്ററില്‍ വെച്ച് നടത്തപ്പെട്ടു. 

പ്രസിഡന്റ് സ്റ്റാന്‍ലി സാമുവലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനം മന്റെക്കെ സിറ്റി അസോസിയേറ്റ് മേയര്‍ ഗ്യാരി സിംഗ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വളരെ ശ്ലാഘനീയമായ രീതിയില്‍ കമ്മ്യൂണിറ്റിക്ക് ഉതകും രീതിയിലും യുവതലമുറയ്ക്ക് മാതൃക ആയും പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച CVMA(സെന്‍ട്രല്‍ വാലി മലയാളി അസോസിയേഷന്‍) കമ്മിറ്റിയെ മേയര്‍ പ്രകീര്‍ത്തിക്കുകയും മാന്റെക്ക സിറ്റിയുടെ പ്രശംസാ പത്രം അസോസിയേഷന്‍ പ്രസിഡന്റിന് നല്‍കുകയും ചെയ്തു. 

പി.ആര്‍.കോ-ഓര്‍ഡിനേറ്റര്‍ ടോം തരകന്‍, വൈസ് പ്രസിഡന്റ് ജൂലിയറ്റ് മാത്യൂസ്, മാനിക്‌സ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. ജോയിന്റ് സെക്രട്ടറി ദീപാ ക്ലീറ്റസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ വിനോദ് ചേലക്കല്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാ പരിപാടികള്‍ വര്‍ണ്ണാഭമായിരുന്നു. തുടര്‍ന്ന് നടന്ന റാഫിള്‍ നറുക്കെടുപ്പിലും ന്യൂ ഇയര്‍ വിരുന്നിലും എല്ലാവരും പങ്കെടുത്തു.

മലയാളി എഫ്.എം.റേഡിയോ ആര്‍.കെ.ഡെയ്‌സി പരിപാടികളുടെ അവതാരകമായിരുന്നു.
പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ടോം തരകന്‍ അറിയിച്ചതാണിത്.

സെന്‍ട്രല്‍ വാലി മലയാളി അസോസിയേഷന്‍ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍സെന്‍ട്രല്‍ വാലി മലയാളി അസോസിയേഷന്‍ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍സെന്‍ട്രല്‍ വാലി മലയാളി അസോസിയേഷന്‍ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക