Image

ശബരിമല വികസനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും സന്തുലനം പാലിക്കണം : ഗവര്‍ണര്‍ പി.സദാശിവം

അനില്‍ പെണ്ണുക്കര Published on 09 January, 2017
ശബരിമല വികസനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും സന്തുലനം പാലിക്കണം : ഗവര്‍ണര്‍ പി.സദാശിവം
   ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും സന്തുലനം പാലിക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. പമ്പ രാമമൂര്‍ത്തി മണ്ഡപത്തില്‍ നടന്ന പമ്പാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

        ശബരിമലയുടെ വികസനത്തിന് ദേശീയ ഹരിതട്രൈബ്യൂണലിന്റെയും സമാന സംവിധാനങ്ങളുടെയും അനുമതി നേടുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി പ്രവര്‍ത്തിക്കണം. ശബരിമലയിലെ സാഹചര്യം ഉന്നതസ്ഥാനങ്ങളിലുള്ളവര്‍ അറിയേണ്ടതുണ്ട്. ഓരോ വര്‍ഷവും ശബരിമലയിലെത്തുവരുടെ എണ്ണം വര്‍ധിക്കുന്നു. തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുതിനെക്കുറിച്ച് ചിന്തിക്കണം. പമ്പ ഏറെ മലിനപ്പെടുുണ്ട്. ഇതിനെതിരെ ശക്തമായ ബോധവത്ക്കരണ പ്രവര്‍ത്തനം നടക്കണം. മണ്ഡല മകരവിളക്ക് സീസണ്‍ ആരംഭിക്കുതിനു മുന്‍പ് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. മാലിന്യനിര്‍മാര്‍ജനത്തിലും ഏറെ ശ്രദ്ധപുലര്‍ത്തണം.

        കേരളത്തിന്റെ നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി അടക്കമുള്ളവരെ
ധരിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയിലെത്തിയപ്പോള്‍ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും നേരില്‍ കണ്ടിരുന്നു. ശുചിത്വ പാലനത്തില്‍ കേരളം നടത്തു
പ്രവര്‍ത്തനങ്ങളെക്കുറിച്ചും വെളിയിട വിസര്‍ജനമുക്ത പദ്ധതിയിലെ
മുേറ്റത്തെക്കുറിച്ചും ഇരുവരുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
ഒ.ഡി.എഫ് പ്രഖ്യാപനത്തിന് പ്രധാനമന്ത്രി കേരളത്തിലെത്തണമെും
ആവശ്യപ്പെട്ടു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍
 ചെയര്‍മാന്‍ ജസ്റ്റിസ് സ്വതന്ത്രകുമാറിനെ കണ്ടിരുു. ശബരിമലയുടെ കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ഇവിടേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ഗവര്‍ണര്‍ പറഞ്ഞു.

        ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെിത്തല, ആന്റോ ആന്റണി എം.പി, രാജു ഏബ്രഹാം എം.എല്‍.എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗങ്ങളായ അജയ് തറയില്‍, കെ.രാഘവന്‍ എന്നിവര്‍ സംസാരിച്ചു.


ശബരിമലയില്‍ 300 കോടി രൂപയുടെ
പദ്ധതി നടപ്പാക്കും : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍


        ശബരിമലയില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 300 കോടി രൂപയുടെ വിപുലമായ പദ്ധതി കിഫ്ബി മുഖേന നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പമ്പാ സംഗമത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

        പമ്പാ വികസനത്തിന് 112 കോടി രൂപയുടെ പദ്ധതിയാണുള്ളത്. 131 കോടി രൂപ സന്നിധാനത്തെ വികസനത്തിനായി ഉപയോഗിക്കും. 49 കോടി രൂപ നിലയ്ക്കല്‍ വികസനത്തിനും എട്ട് കോടി രൂപ എരുമേലി വികസനത്തിനും ഉപയോഗിക്കും. വിവിധ പദ്ധതികളെ സംയോജിപ്പിച്ച് ശബരിമല വികസനത്തിനായി കേന്ദ്രം 100 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതില്‍ 37 കോടി രൂപ പമ്പാ ശുദ്ധീകരണത്തിനാണ് വിനിയോഗിക്കുക. അടുത്ത സീസണിനു മുന്‍പ് പമ്പയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണും. പമ്പയെ മാലിന്യമുക്തമാക്കുതിനുള്ള വിപുലമായ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ശബരിമലയുടെ കവാടമായി പമ്പയെ മാറ്റുതിനുള്ള
യജ്ഞത്തിലാണ് സര്‍ക്കാര്‍.

        ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രത്തിന്റെ നിലവാരത്തിലേക്ക്
ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. തീര്‍ഥാടകര്‍ക്ക് അടിസ്ഥാന
സൗകര്യങ്ങള്‍ ഒരുക്കുതിനാവശ്യമായ വനഭൂമി വിട്ടുനല്‍കാന്‍ കേന്ദ്രം നടപടി
സ്വീകരിക്കണം. വനം വകുപ്പിന്റെ കാര്‍ക്കശ്യത്തില്‍ അയവുവരുത്തണമെും
മന്ത്രി പറഞ്ഞു.

        ശബരിമലയിലേക്കുള്ള 26 റോഡുകള്‍ ഉത്സവകാലത്തിനു ഏറെ മുന്‍പ് തന്നെ അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കിയതായി പമ്പാ സംഗമത്തില്‍ സംസാരിച്ച പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. സംസ്ഥാനത്ത് ഒരുക്കു റോഡുകള്‍ക്ക് ഏഴുവര്‍ഷത്തെ ഗ്യാരണ്ടി ഉറപ്പാക്കും. ഏഴു വര്‍ഷത്തിനുള്ളില്‍ റോഡ് കേടായാല്‍ അത് കോട്രാക്ടര്‍ പരിഹരിക്കണം.

ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ എന്‍ജിനിയര്‍മാര്‍ എസ്റ്റിമേറ്റ് പരിശോധിച്ച് ആവശ്യമായ മാറ്റംവരുത്തിയപ്പോള്‍ തകരാറുകള്‍ കുറഞ്ഞു. റോഡുകളുടെ പരിപാലനത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുല്യപ്രാധാന്യമുണ്ടെും മന്ത്രി
പറഞ്ഞു.


ഹരിവരാസനം കലണ്ടര്‍ പ്രകാശനം ചെയ്തു

        ശബരിമല മകരവിളക്ക് ഉത്സവത്തിനുമുന്നോടിയായി  ഇന്‍ഫര്‍മേഷന്‍വകുപ്പ് തയാറാക്കിയ ഹരിവരാസനം കലണ്ടര്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പമ്പയില്‍ പ്രകാശനം ചെയ്തു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗം അജയ് തറയില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മോഹനന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

        അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം അഞ്ച് ഭാഷയില്‍ പ്രിന്റ് ചെയ്ത കലണ്ടറാണ് വിതരണം ചെയ്തത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ് ഭാഷകളിലാണ് ഹരിവരാസനം തയാറാക്കിയിരിക്കുത്.

ശബരിമല വികസനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും സന്തുലനം പാലിക്കണം : ഗവര്‍ണര്‍ പി.സദാശിവംശബരിമല വികസനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും സന്തുലനം പാലിക്കണം : ഗവര്‍ണര്‍ പി.സദാശിവംശബരിമല വികസനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും സന്തുലനം പാലിക്കണം : ഗവര്‍ണര്‍ പി.സദാശിവം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക