Image

ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതിയായി ആഷ്‌ലി ടെല്ലിസ്

Published on 09 January, 2017
ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതിയായി ആഷ്‌ലി ടെല്ലിസ്
ന്യൂഡല്‍ഹി: ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതിയായി മുംബൈയില്‍ ജനിച്ച ആഷ്‌ലി ടെല്ലിസ് ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ സ്ഥാനപതി ഇന്ത്യന്‍ വംശജനായ  റിച്ചാര്‍ഡ് വെര്‍മ ഈ മാസം 20 ന് സ്ഥാനമൊഴിയും .  

പ്രധാന രാജ്യങ്ങളില്‍ വിശ്വസ്തരെ നിയമിക്കുന്നതിന്റെ ഭാഗമായാണ് ആഷ്‌ലി ടെല്ലിസിന്റെ നിയമനം. 

ഇന്തോ അമേരിക്ക ആണവ കരാറിന് രൂപം നല്‍കുന്നതില്‍ മുഖ്യ പങ്കുവഹിച്ച  55കാരനായ ടെല്ലിസ് കാര്‍നെജി എന്‍ഡോവ്‌മെന്റ് ഉദ്യോഗസ്ഥനാണ് 
.

ന്യൂഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയില്‍ സീനിയര്‍ അഡൈ്വസര്‍, യുഎസ് സുരക്ഷാ കൗണ്‍സിലില്‍ സ്‌പെഷ്യല്‍ അസിസ്റ്റന്റ്, സ്ട്രാറ്റജിക് പ്ലാനിംഗ് സീനിയര്‍ ഡയറക്ടര്‍ എന്നീ പദവികളിലും ടെല്ലിസ് മുന്‍പ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക