Image

മകരവിളക്ക്: സന്നിധാനത്ത് സ്‌പെഷ്യല്‍ കണ്‍ട്രോള്‍റൂം

അനില്‍ പെണ്ണുക്കര Published on 09 January, 2017
മകരവിളക്ക്: സന്നിധാനത്ത് സ്‌പെഷ്യല്‍ കണ്‍ട്രോള്‍റൂം
മകരവിളക്ക് മഹോത്സവത്തിന്റെ സുരക്ഷയ്ക്കായി സന്നിധാനത്ത് ഇതാദ്യമായി സ്‌പെഷ്യല്‍ കണ്‍ട്രോള്‍റൂം പ്രവര്‍ത്തനം തുടങ്ങി. സന്നിധാനം പോലീസ്‌റ്റേഷന് സമീപം മുകള്‍നിലയിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക.

അടിയന്തിരസാഹചര്യങ്ങളില്‍ നിയന്ത്രണം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നതിന് ഒരു ഡി വൈ എസ്പിയുടെ നേതൃത്വത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍, സബ് ഇന്‍സ്‌പെക്ടര്‍, പോലീസുകാര്‍ ഉള്‍പ്പെടുന്ന സംഘമുണ്ടാകും. വാര്‍ത്താവിനിമയസംവിധാനങ്ങള്‍, അടിയന്തിര സാഹചര്യങ്ങളില്‍ അവശ്യം വേണ്ടുന്ന ഉപകരണങ്ങള്‍ എന്നിവയും കണ്‍ട്രോള്‍റൂമില്‍ ഒരുക്കിയിട്ടുണ്ടാകും. 

പോലീസുകാരുള്‍പ്പടെ സന്നിധാനത്ത് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി 3000 സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്ന് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ എസ് സുരേന്ദ്രന്‍ പറഞ്ഞു. 

അടിയന്തിരസാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റും ഉണ്ടാകും.ഏതു സമയത്തും പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായി 75 പൊലീസുകാര്‍ സംഘത്തിലുണ്ടാകും. ഇതിനു പുറമേ എസ് ഒ യുടെ നേരിട്ടുളള നിയന്ത്രണത്തില്‍ 100 പോലീസുകാരുണ്ടാകും. വിശദമായി പരിശോധിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ സംവിധാനമൊരുക്കും. എസ് ഐയും 30 പോലീസുകാരും ഉള്‍പ്പടെ 31 പേര്‍ ഉള്‍പ്പെടുന്ന ക്വിക്ക് റെസ്‌പോണ്‍സ് ടീമും രംഗത്തുണ്ടാകും. 

കേരളപോലീസിന് പുറമേ കമാണ്ടോസ്, ദ്രുതകര്‍മസേന, ദേശീയ ദുരന്തനിവാരണസേന, കര്‍ണ്ണാടക പോലീസ്, ആന്ധ്രാ പോലീസും എന്നിവരും രംഗത്തുണ്ട്. മൂന്ന് ഡിവൈഎസ്പിമാര്‍ 165 പേരാണ് ദ്രുതകര്‍മ്മസേനയിലുള്‍പ്പെടുന്നത്. രണ്ട് സിഐമാരുള്‍പ്പെടുന്ന 45 കമാണ്ടോ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ് പതിനെട്ടാംപടിയും സന്നിധാനവും. 40 കര്‍ണ്ണാടക പോലീസും ഒരു ഡി വൈ എസ് പി ഉള്‍പ്പടെ 35 അംഗങ്ങളഉള്‍പ്പെട്ട ആന്ധ്രാ പോലീസും സന്നിധാനത്ത് സേവനനിരതരായി രംഗത്തുണ്ട്. 

ദേശീയ ദുരന്തനിവാരണസേനയിലെ ഒരു ഡിവൈഎസ്പിയും 69 സേനാംഗങ്ങളും ഇവിടെ കര്‍മ്മനിരതരാണ്. സന്നിധാനത്ത് വിര്‍ച്യല്‍ ക്യൂ നിയന്ത്രണത്തിന് 50 സേനാംഗങ്ങളാണുള്ളത്. ബോംബ് പരിശോധനസ്‌ക്വാഡില്‍ 115 പോലീസുകാരുണ്ട്. വടക്കേ നടയില്‍ നിന്നുള്ള ബാരിക്കേഡ് നിര്‍മ്മാണം ഈമാസം 10നകം പൂര്‍ത്തീകരിക്കും. ഏത് സാഹചര്യവും നേരിടാന്‍ പര്യാപ്തരായ അനുഭവസമ്പത്തുള്ളവരെയാണ് മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളതെന്ന് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ എസ് സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമലയില്‍ മകരവിളക്കിനോടനുബന്ധിച്ച് സുരക്ഷശക്തമാക്കി. 500ഓളം പോലീസുകാരെ അധികമായി വിന്യസിച്ചു. 20 ഡിവൈഎസ്പിമാര്‍, 36 പോലീസ് ഇന്‍സ്‌പെക്ടര്‍,135 എസ് ഐ, 2000 പോലീസുകാര്‍ എന്നിവരുള്‍പ്പെടുന്ന ടീമാണ് പുതുതായി ചുമതലയേറ്റത്. വലിയ നടപന്തലില്‍ നടന്ന ചടങ്ങ് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ എസ് സുരേന്ദ്രന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. 

ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ പൂര്‍ണ സുരക്ഷ ഉറപ്പവരുത്തുകയും സുഖദര്‍ശനത്തിന് സാഹചര്യമൊരുക്കുകയുമാണ് പ്രധാന കടമയെന്ന് അദ്ദേഹം പറഞ്ഞു. 16 സെക്ടറായി തിരിച്ച് ഒരോ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലാണ് സുരക്ഷ ക്രമീകരിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് ഇത്രയേറെ പോലീസുകാരെ ശബരിമലയില്‍ സുരക്ഷക്കായി വിന്യസിക്കുന്നത്.

പുതുച്ചേരി മുഖ്യമന്ത്രി ശബരിമലയില്‍ ദര്‍ശനം നടത്തി
.....................................................................................................
പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണ സ്വാമി ശബരിമലയില്‍ ദര്‍ശനം നടത്തി. ഉച്ചപൂജ തൊഴുത് തന്ത്രി കണ്ംരര് രാജീവരില്‍ നിന്ന് പ്രസാദം ഏറ്റുവാങ്ങി. ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ ആര്‍.രവിശങ്കര്‍,പൊലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ എസ് സുരേന്ദ്രന്‍ എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.ദര്‍ശനത്തിന് ശേഷം പമ്പാ സംഗമത്തില്‍ പങ്കെടുക്കുന്നതിനായി മലയിറങ്ങി.
മകരവിളക്ക്: സന്നിധാനത്ത് സ്‌പെഷ്യല്‍ കണ്‍ട്രോള്‍റൂംമകരവിളക്ക്: സന്നിധാനത്ത് സ്‌പെഷ്യല്‍ കണ്‍ട്രോള്‍റൂംമകരവിളക്ക്: സന്നിധാനത്ത് സ്‌പെഷ്യല്‍ കണ്‍ട്രോള്‍റൂംമകരവിളക്ക്: സന്നിധാനത്ത് സ്‌പെഷ്യല്‍ കണ്‍ട്രോള്‍റൂംമകരവിളക്ക്: സന്നിധാനത്ത് സ്‌പെഷ്യല്‍ കണ്‍ട്രോള്‍റൂംമകരവിളക്ക്: സന്നിധാനത്ത് സ്‌പെഷ്യല്‍ കണ്‍ട്രോള്‍റൂംമകരവിളക്ക്: സന്നിധാനത്ത് സ്‌പെഷ്യല്‍ കണ്‍ട്രോള്‍റൂംമകരവിളക്ക്: സന്നിധാനത്ത് സ്‌പെഷ്യല്‍ കണ്‍ട്രോള്‍റൂം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക