Image

സുരേഷ്‌ കല്‍മാഡി, ചൗതാല നിയമനം ഐഒഎ റദ്ദാക്കി

Published on 09 January, 2017
സുരേഷ്‌  കല്‍മാഡി, ചൗതാല നിയമനം ഐഒഎ റദ്ദാക്കി

ന്യൂദല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക്‌ അസോസിയേഷന്‍(ഐഒഎ) ആജീവനാന്ത പ്രസിഡന്റായി സുരേഷ്‌ കല്‍മാഡിയേയും അഭയ്‌ സിങ്‌ ചൗതാലയേയും നിയമിക്കാനുള്ള തീരുമാനം ഐഒഎ റദ്ദാക്കി . ചെന്നൈയില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ നിയമനത്തിന്‍റെ അംഗീകാരം റദ്ദാക്കിയതായി ഐഒഎ പ്രസിഡന്റ്‌ എന്‍.രാമചന്ദ്രന്‍ പ്രതികരിച്ചു.

ഐഒഎയുടെ വാര്‍ഷിക യോഗത്തിലാണ്‌ കല്‍മാഡിയെയും അഭയ്‌ സിങ്‌ ചൗതാലയെയും ആജീവനാന്ത പ്രസിഡന്റുമാരായി തെരഞ്ഞെടുത്തത്‌. എന്നാല്‍ നിയമനത്തിന്‌ ശേഷം വിവിധ കോണുകളില്‍ നിന്ന്‌ എതിര്‍പ്പ്‌ ഉയര്‍ന്നിരുന്നു.

എന്നാല്‍ തീരുമാനം വിവാദമായതിനെ തുടര്‍ന്ന്‌ സ്ഥാനം ഏറ്റെടുക്കാന്‍ താനില്ലെന്ന്‌ അറിയിച്ച്‌ സുരേഷ്‌ കല്‍മാഡി രംഗത്തെത്തിയിരുന്നു. എന്നാല്‍ അഭയ്‌ സിങ്‌ ചൗതാല ഉപാധികളോടെയാണ്‌ രാജിസന്നദ്ധത അറിയിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക