Image

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ട്വിറ്ററില്‍ എംബസിയെ അറിയിക്കണമെന്നു മന്ത്രി സുഷമ

Published on 09 January, 2017
പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ട്വിറ്ററില്‍ എംബസിയെ അറിയിക്കണമെന്നു മന്ത്രി സുഷമ

ദില്ലി: വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യന്‍ പ്രവാസികള്‍ പ്രശ്‌നങ്ങളോ ബുദ്ധിമുട്ടുകളോ ട്വീറ്റ്‌ വഴി ഇന്ത്യന്‍ എംബസിയെ അറിയിക്കണമെന്ന്‌ സുഷമാ സ്വരാജ്‌. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട്‌ വഴിയാണ്‌ ഇക്കാര്യം അറിയിച്ചത്‌. ഇന്ത്യന്‍ എംബസിയ്‌ക്ക്‌ അയക്കുന്ന ട്വീറ്റില്‍ തന്നെയും ടാഗ്‌ ചെയ്യണമെന്നും സുഷമാ സ്വരാജ്‌ ആവശ്യപ്പെടുന്നു.

നേരത്തെ സൗദി അറേബ്യയിലെ തൊഴിലാളി പ്രതിസന്ധി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ വിദേശകാര്യ മന്ത്രാലയത്തെ സഹായിച്ചത്‌ സുഷമാ സ്വരാജിന്‌ ലഭിച്ച ട്വിറ്റായിരുന്നു. ഈ സാഹചര്യത്തില്‍ വിദേശകാര്യമന്ത്രിയുടെ പുതിയ പ്രഖ്യാപനം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്‌.

ട്വീറ്റ്‌ ചെയ്യുന്നത്‌ അടിയന്തര പ്രാധാന്യം അര്‍ഹിയ്‌ക്കുന്ന കാര്യങ്ങളാണെങ്കില്‍ ട്വീറ്റില്‍ #ീെ െഎന്ന്‌ രേഖപ്പെടുത്തണമെന്നും സുഷമാ സ്വരാജ്‌ ട്വീറ്റില്‍ ആവശ്യപ്പെടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക