Image

തെരുവകാട്ടില്‍ (കുടിയിരുപ്പില്‍) ഏലി ചാക്കോ (95 ) നിര്യാതയായി

Published on 10 January, 2017
തെരുവകാട്ടില്‍   (കുടിയിരുപ്പില്‍)  ഏലി ചാക്കോ (95 ) നിര്യാതയായി
ടൊറൊന്റോ: കേരളത്തിൽ കോട്ടയം ജില്ലയിലെ  ഉഴവൂർ ഇടവകയിൽ തെരുവകാട്ടിൽ  (കുടിയിരുപ്പിൽ ) പരേതനായ ചാക്കോയുടെ ഭാര്യ ഏലി (95 ) നിര്യാതയായി.    ഉഴവൂർ പുന്നിലത്തിൽ കുടുംബാംഗമാണ് പരേത.

ശവസംസ്‌കാരം ജനുവരി 12 വ്യാഴാഴ്ച 3.30  മണിക്ക് സ്വവസതിയിലെ  ശുശ്രൂഷകൾക്ക് ശേഷം ഉഴവൂർ സെന്റ്  സ്റ്റീഫൻസ് ക്നാനായ  കത്തോലിക്കാ പള്ളി സെമിത്തേരിയിൽ നടക്കും.

ശവസംസ്ക്കാര ശുശ്രൂഷകൾ തത്സമയം കാണുവാൻ www.knanayapathram.com-ൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ടൊറൊന്റോയിലെ സ്ഥിരതാമസക്കാരായ മാത്യുവിന്റേയും ആലീസിന്റേയും അമ്മയും ജോമോൻ, ജെയ്‌സൺ ,ജാസ്മിൻ എന്നിവരുടെ വല്യമ്മയുമാണ് പരേത.

ജോൺ - പെണ്നമ്മ ( ഉഴവൂർ ), ജോർജ് -മേരി (ഉഴവൂർ) എന്നിവരാണ് മറ്റു മക്കൾ.

മറ്റ്  കൊച്ചുമക്കളായ ജോളി, ബിന്ദു, ജിമ്മി, ജിംസി  എന്നിവരുൾപ്പെടെ നാലാം തലമുറയിൽ 13 കുഞ്ഞുങ്ങളെ കാണാൻ ഭാഗ്യം ലഭിച്ച പരേതയുടെ നിര്യാണത്തിൽ കാനഡയിലുള്ള ബന്ധു-മിത്രാദികൾ അനുശോചിച്ചു.   
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക