Image

വെങ്കയ്യ നായിഡു പങ്കെടുത്ത പരിപാടിയ്‌ക്കിടെ പ്രസംഗിക്കാതെ മുഖ്യമന്ത്രി ഇറങ്ങിപ്പോയി

Published on 10 January, 2017
വെങ്കയ്യ നായിഡു പങ്കെടുത്ത പരിപാടിയ്‌ക്കിടെ പ്രസംഗിക്കാതെ മുഖ്യമന്ത്രി ഇറങ്ങിപ്പോയി


തിരുവനന്തപുരം: സംഘാടകര്‍ ക്രമം തെറ്റിച്ചതില്‍ പ്രതിഷേധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗവേദിയില്‍ നിന്നും ഇറങ്ങിപ്പോയി. തിരുവനന്തപുരത്ത്‌ നടന്ന ഇന്ത്യാ ടുഡേ സൗത്ത്‌ കോണ്‍ക്ലേവിനിടെയായിരുന്നു സംഭവം.

കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു പങ്കെടുത്ത പരിപാടിയ്‌ക്കിടെയായിരുന്നു സംഭവം. പരിപാടിയുടെ സംഘാടകര്‍ ക്രമം തെറ്റിച്ച്‌ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ പ്രസംഗിക്കാന്‍ ക്ഷണിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ മുഖ്യമന്ത്രി വേദിയില്‍ നിന്നും പ്രസംഗിക്കാതെ ഇറങ്ങിപ്പോകുകയായിരുന്നു.


തെക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരില്‍ പിണറായി വിജയനു പുറമേ തമിഴ്‌നാട്‌ മുഖ്യമന്ത്രി പനീര്‍ ശെല്‍വം, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി എന്നിവരാണുണ്ടായിരുന്നത്‌.

നേരത്തെയും സമാനമായ സംഭവം നടന്നിരുന്നു. നവംബറില്‍ സിറ്റി പൊലീസിന്റെ പിങ്ക്‌ പെട്രോളിങ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യുന്നതിനിടെ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ അവതാരകരുടെ നടപടിയില്‍ അതൃപ്‌തി രേഖപ്പെടുത്തിയാണ്‌ മുഖ്യമന്ത്രി മടങ്ങിയത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക