Image

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക്‌ മൂന്ന്‌ മാസത്തിനകം നഷ്ടപരിഹാരം നല്‍കണം: സുപ്രീംകോടതി

Published on 10 January, 2017
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക്‌ മൂന്ന്‌ മാസത്തിനകം നഷ്ടപരിഹാരം നല്‍കണം: സുപ്രീംകോടതി

ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക്‌ മൂന്ന്‌ മാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്ന്‌ സുപ്രീംകോടതി ഉത്തരവിട്ടു. കീടനാശിനി കമ്പനികളില്‍ നിന്നും സര്‍ക്കാരിന്‌ നഷ്ടപരിഹാരം ഈടാക്കാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

കീടനാശിനി കമ്പനികളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‌ അധികാരമുണ്ട്‌. ഇതിനായി നിയമനടപടികള്‍ സംസ്ഥാന സര്‍ക്കാരിന്‌ സ്വീകരിക്കാന്‍ കഴിയും.

 നഷ്ടപരിഹാരം ഈടാക്കുന്നതിന്‌, വേണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായവും സംസ്ഥാനത്തിന്‌ തേടാമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക്‌ അഞ്ച്‌ ലക്ഷം രൂപ വീതം നല്‍കാനാണ്‌ നേരത്തേതന്നെ നിശ്ചയിച്ചിരുന്നത്‌.

നഷ്ടപരിഹാരം സമയത്ത്‌ വിതരണം ചെയ്യുന്നതില്‍ വീഴ്‌ച വരുത്തിയതിന്‌ സംസ്ഥാന സര്‍ക്കാരിനെ സുപ്രീംകോടതി വിമര്‍ശിക്കുകയും ചെയ്‌തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക