Image

വ്യാഴാഴ്‌ച മുതല്‍ തിയേറ്റര്‍ സമരം

Published on 10 January, 2017
 വ്യാഴാഴ്‌ച മുതല്‍ തിയേറ്റര്‍ സമരം


കൊച്ചി: സംസ്ഥാനത്ത്‌ വ്യാഴാഴ്‌ച മുതല്‍ തിയേറ്റര്‍ സമരം. എല്ലാ എ ക്ലാസ്‌ തിയേറ്ററുകളും അടച്ചിടാന്‍ കൊച്ചിയില്‍ ചേര്‍ന്ന എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്‍ യോഗം തീരുമാനിച്ചു. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടു.
. തിയേറ്റര്‍ വിഹിതം കൂട്ടണമെന്ന ആവശ്യത്തില്‍ നിന്ന്‌ പിന്നോട്ടില്ലെന്ന്‌ ബഷീര്‍ പറഞ്ഞു. സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്‌ക്ക്‌ വിളിച്ചാല്‍ പങ്കെടുക്കും. 

നിര്‍മാതാക്കളും വിതരണക്കാരും അനാവശ്യ പിടിവാശി കാണിക്കുകയാണ്‌. സമരം തീരണമെന്ന്‌ അവര്‍ക്ക്‌ ആഗ്രഹമില്ല. എ ക്‌ളാസ്‌ തിയേറ്ററുകള്‍ അടച്ചിടാനുള്ള തീരുമാനം ഏകകണ്‌ഠമായാണ്‌ എടുത്തതെന്നും ഭാരവാഹികള്‍ പറഞ്ഞു.

നിലവില്‍ 40 ശതമാനമാണ്‌ ആദ്യ ആഴ്‌ചയില്‍ തിയേറ്ററുകളുടെ വിഹിതം. ഇത്‌ 50 ശതമാനമാക്കി ഉയര്‍ത്താന്‍ എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്‍ ചര്‍ച്ച കൂടാതെ തീരുമാനിച്ചതിനെ തുടര്‍ന്നാണു റിലീസിംഗ്‌ നിര്‍ത്തിവച്ച്‌ നിര്‍മ്മാതാക്കളും വിതരണക്കാരും സമരം ആരംഭിച്ചത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക