Image

യുഎഇ രാജകുമാരന്‍ ഷെയ്‌ഖ്‌ മൊഹമ്മദ്‌ അല്‍ നഹ്‌യാന്‍ റിപ്പബ്ലിക്‌ ദിനത്തില്‍ മുഖ്യാതിഥി

Published on 10 January, 2017
യുഎഇ രാജകുമാരന്‍ ഷെയ്‌ഖ്‌ മൊഹമ്മദ്‌ അല്‍ നഹ്‌യാന്‍ റിപ്പബ്ലിക്‌ ദിനത്തില്‍ മുഖ്യാതിഥി

ന്യൂദല്‍ഹി: ഇത്തവണ റിപ്പബ്ലിക്‌ ദിന പരേഡിലെ മുഖ്യാതിഥിയായി യുഎഇ രാജകുമാരന്‍ ഷെയ്‌ഖ്‌ മൊഹമ്മദ്‌ ബിന്‍ സെയ്‌ദ്‌ അല്‍ നഹ്‌യാന്‍ എത്തും. ഇതാദ്യമായി ന്യൂദല്‍ഹിയില്‍ അറബ്‌ സൈനികര്‍ ഭാരത സൈന്യത്തോടൊപ്പം റിപ്പബ്ലിക്‌ ദിന മാര്‍ച്ചില്‍ പങ്കെടുക്കും.

ഈ മാസം 20ന്‌ ഭാരതവും യുഎഇയും ആദ്യ തന്ത്രപരമായ ചര്‍ച്ചകള്‍ നടത്തും. രാജ്യസുരക്ഷ, ഭീകരപ്രവര്‍ത്തനം, രഹസ്യ വിവങ്ങളുടെ പങ്കുവയ്‌ക്കല്‍ തുടങ്ങിയവയാകും വിദേശകാര്യ സഹമന്ത്രി എംജെ അക്‌ബറും യുഎഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ മൊഹമ്മദ്‌ ഗര്‍ഗാഷും പ്രധാനമായും ചര്‍ച്ച ചെയ്യുക. ഇത്‌ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്‌മളമാക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക