Image

ഭക്ഷണത്തിലെ അലര്‍ജി: പതിനഞ്ചുകാരി മരിച്ചു; ലണ്ടനിലെ റസ്റ്ററന്റ് ജീവനക്കാര്‍ അറസ്റ്റില്‍

Published on 10 January, 2017
ഭക്ഷണത്തിലെ അലര്‍ജി: പതിനഞ്ചുകാരി മരിച്ചു; ലണ്ടനിലെ റസ്റ്ററന്റ് ജീവനക്കാര്‍ അറസ്റ്റില്‍
  ലണ്ടന്‍: പാഴ്‌സല്‍ വാങ്ങിക്കഴിച്ച ഭക്ഷണത്തിലെ അലര്‍ജി കാരണം പതിനഞ്ചുകാരിയായ മെഗാന്‍ ലീ എന്ന പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഉത്തരവാദികള്‍ എന്ന നിലയില്‍ റസ്റ്ററന്റിലെ രണ്ട് ഇന്ത്യന്‍ തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

ഇന്ത്യന്‍ ഭക്ഷണം തന്നെയാണ് കുട്ടി പാഴ്‌സല്‍ വാങ്ങിയത്. ഇതിലെ അലര്‍ജിയാണ് മരണകാരണമെന്നു സ്ഥിരീകരിച്ചിരുന്നു. റോസന്‍ഡേലില്‍നിന്നും ബ്ലാക്ക്‌ബേണില്‍നിന്നുമാണ് 37ഉം 38ഉം വയസുള്ള ഇന്ത്യക്കാരാണ് അറസ്റ്റിലായത്.

ഓസ്വാള്‍ഡ്വിസില്‍ പ്രദേശത്തുള്ള റോയല്‍ സ്‌പൈസ് എന്ന റസ്റ്ററന്റില്‍നിന്നാണ് പെണ്‍കുട്ടി ഭക്ഷണം വാങ്ങിയത്. 2016 ഡിസംബര്‍ 30ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി പുതുവര്‍ഷ ദിനത്തില്‍ മരിച്ചു. 

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക