Image

സൗദിയില്‍ ചെറുകിട സ്ഥാനപങ്ങള്‍ക്കു വീസ അനുവദിക്കാനുള്ള അധികാരം ചെറുകിട സ്ഥാപന ക്ഷേമ അതോറിറ്റിക്ക്

Published on 10 January, 2017
സൗദിയില്‍ ചെറുകിട സ്ഥാനപങ്ങള്‍ക്കു വീസ അനുവദിക്കാനുള്ള അധികാരം ചെറുകിട സ്ഥാപന ക്ഷേമ അതോറിറ്റിക്ക്

 
ദമാം: ചെറുകിട സ്ഥാപനങ്ങള്‍ക്കു വീസ അനുവദിക്കുന്നതിനുള്ള അധികാരം ചെറുകിട സ്ഥാപന ക്ഷേമ അതോറിറ്റിക്കു കൈമാറുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി അതോറിറ്റി മേധാവി ഡോ. ഗസാന്‍ അല്‍ സുലൈമാന്‍ വ്യക്തമാക്കി. ഇതിനുള്ള നടപടികള്‍ തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടക്കുന്നതായും അദ്ദേഹം അറിയിച്ചു.

നിലവില്‍ തൊഴില്‍ മന്ത്രാലയമാണ് ചെറുകിട സ്ഥാപനങ്ങള്‍ക്കു വീസ അനുവദിക്കുന്നത്. ഈ മേഖലയില്‍ കൊണ്ടുവരാന്‍ പോകുന്ന പരിഷ്‌കാരങ്ങള്‍ സ്വകാര്യ സ്ഥാപനയുടമകളില്‍ നിന്നും അഭിപ്രായം തേടിയ ശേഷം മാത്രമേ നടപ്പാക്കുകയുള്ളുവെന്നും ഡോ. ഗസാന്‍ പറഞ്ഞു.

രാജ്യത്ത് ഏറ്റവും ചെറിയ വിഭാഗത്തില്‍പ്പെട്ട രണ്ട് ലക്ഷം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളെ നവീകരിക്കുകയും വീടുകള്‍ കേന്ദ്രീകരിച്ചു നടത്തുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം.

ചെറുകിട വാണ്യ മേഖലയിലും കരാര്‍ ഏറ്റെടുത്തു നടത്തുന്ന സ്ഥാപനങ്ങളിലുമാണ് രാജ്യത്ത് കൂടുതല്‍ ബിനാമി ബിസിനസ് നടക്കുന്നത്.

ഇത് അവസാനിപ്പിക്കുന്നതിനു നടപടി സ്വീകരിക്കുമെന്നും ഡോ. ഗസാന്‍ അല്‍ സുലൈമാന്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക