Image

കാഞ്ഞങ്ങാട് മുസ് ലിം സാധു സംരക്ഷണം സംഘത്തിന് പുതിയ നേതൃത്വം

Published on 10 January, 2017
കാഞ്ഞങ്ങാട് മുസ് ലിം സാധു സംരക്ഷണം സംഘത്തിന് പുതിയ നേതൃത്വം

      കുവൈത്ത്: കാഞ്ഞങ്ങാട് മുസ് ലിം സാധു സംരക്ഷണ സംഘത്തിന്റെ 48–ാമത് വാര്‍ഷിക പൊതുയോഗം ജനുവരി ആറിന് അബാസിയ ഇബനേസര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. 

സംഘത്തിന്റെ ജോയിന്റ് സെക്രട്ടറി ഹസ്സന്‍ ബെല്ലയുടെ പ്രാര്‍ത്ഥനയോടെ സ്വാഗത പ്രഭാഷണത്തോട് കൂടി ആരംഭിക്കുകയും, 
ഉപദേശക സമിതി ചെയര്‍മാന്‍ മഹമൂദ് അബ്ദുള്ള അപ്‌സര യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.എച്ച്. മജീദ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് സംഘത്തിന്റെ ജനറല്‍ സെക്രട്ടറി സുബൈര്‍ കള്ളാര്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ മൊയ്ദു ഇരിയ വാര്‍ഷിക വരവ് ചെലവ് കണക്കുകളും ഓഡിറ്റര്‍ ഫൈസല്‍ സി.എച്ച്. ഓഡിറ്റിംഗ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ട്രഷറര്‍ മൊയ്തു ഇരിയ മുഖ്യ പ്രഭാഷണം നടത്തി. 

തുടര്‍ന്ന് സംഘത്തിന്റെ പുതിയ ഭാരവാഹികളായി പി.എ. നാസര്‍ (പ്രസിഡന്റ്), മുഹമ്മദ് ആറങ്ങാടി, സി.എച്ച്. ഫൈസല്‍, പി.എച്ച്. അബ്ദുള്‍ റഹ്മാന്‍ (വൈസ് പ്രസിഡന്റുമാര്‍), ഹനീഫ് പാലായി (ജനറല്‍ സെക്രട്ടറി), മുഹമ്മദ് കുഞ്ഞി ഹദ്ദാദ്, അഷ്‌റഫ് കുചാണം, സൂഹൈല്‍ ബെല്ല (ജോയിന്റ് സെക്രട്ടറിമാര്‍), സുബൈര്‍ കള്ളാര്‍ (ട്രഷറര്‍), ഷംസുദ്ദീന്‍ എച്ച്. ബദരിയ (ഓര്‍ഗനൈസെഷന്‍ സെക്രട്ടറി), സമദ് കൊട്ടോടി (ഫിനാന്‍സ് സെക്രട്ടറി), മൊയ്ദു ഇരിയ (ഓഡിറ്റര്‍) എന്നിവരെയും തെരഞ്ഞെടുത്തു. 

മഹ്മൂദ് അബ്ദുള്ള, ഹസന്‍ ബെല്ല, പടിഞ്ഞാര്‍ അബ്ദുള്ള സാഹിബ്, സി.എച്ച്. മുഹമ്മദ് കുഞ്ഞി, സയിനുദ്ദീന്‍ കല്ലൂരാവി, മൊയ്ദു ഇരിയ, ജനറല്‍ സെക്രട്ടറി ഹനീഫ് എന്നിവര്‍ പ്രസംഗിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക