Image

എയര്‍ ഇന്ത്യ ദോഹ– കോഴിക്കോട് – തിരുവനന്തപുരം സര്‍വീസ് 15 മുതല്‍

Published on 10 January, 2017
എയര്‍ ഇന്ത്യ ദോഹ– കോഴിക്കോട് – തിരുവനന്തപുരം സര്‍വീസ് 15 മുതല്‍


      ദോഹ: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ദോഹയില്‍നിന്നും കോഴിക്കോട്ടേയ്ക്കുള്ള സര്‍വീസ് ജനുവരി 15 മുതല്‍ തിരുവനന്തപുരത്തേയ്ക്കു നീട്ടി. 

ഇതനുസരിച്ച് ഫ്‌ളൈറ്റ് നമ്പര്‍ കത 374 ഉച്ചകഴിഞ്ഞ് 2.30ന് ദോഹയില്‍നിന്നും പുറപ്പെടുന്ന വിമാനം രാത്രി 10.50ന് കോഴിക്കോട്ടെത്തും. തുടര്‍ന്ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെടുന്നവിമാനം 11.45ന് അവിടെയെത്തും. തിരിച്ച് ഫ്‌ളൈറ്റ് നമ്പര്‍ കത 373 രാവിലെ തിരുവനന്തപുരത്തുനിന്നും ഏഴിന് പുറപ്പെട്ട് 7.55ന് കോഴിക്കോട്ടെത്തും. അവിടെനിന്നും 11.40ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 1.30ന് ദോഹയില്‍ എത്തിച്ചേരും. 

ദോഹയില്‍നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്രക്കാര്‍ക്ക് പുതിയ സര്‍വീസ് ഏറെ പ്രയോജനം ചെയ്യും. പുതിയ സര്‍വീസിനുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഓണ്‍ലൈന്‍ ബുക്കിംഗിന് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡും ഇന്റര്‍നെറ്റ് ബാങ്കിംഗ് മുഖേനയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക