Image

നടന്‍ ഓം പുരി കൊല്ലപ്പെട്ടതോ? മരണ കാരണം ഹൃദയാഘാതമല്ല!!

Published on 10 January, 2017
നടന്‍ ഓം പുരി കൊല്ലപ്പെട്ടതോ? മരണ കാരണം ഹൃദയാഘാതമല്ല!!

 
ഓംപുരിയുടെ പെട്ടെന്നുളള മരണം പല സംശയങ്ങളും ഉയര്‍ത്തിയിരുന്നു. ഇപ്പോഴിതാ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ ദുരൂഹത ചുരുളഴിയുന്നു.തലയ്ക്ക് സാരമായ ക്ഷതമേറ്റ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. എന്നാലിത് വീഴ്ച്ചയില്‍ പറ്റിയതാണെന്നാണ് കരുതിയിരുന്നത്. പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടു പ്രകാരം മരണകാരണം അജ്ഞാതം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതാണ് കൂടുതല്‍ അന്വേഷണത്തിനായി പോലീസിനെ പ്രേരിപ്പിക്കുന്നത്.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയം ഉയര്‍ന്നതോടെ മൃതദേഹം പുറത്തെടുത്തു പരിശോധനക്കയക്കണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഓം പുരിയുടെ െ്രെഡവറെയും വീട്ടു ജോലിക്കാരെയും ചോദ്യം ചെയ്‌തേക്കുമെന്നാണറിയുന്നത്. ഓം പുരിയുടേത് സ്വാഭാവിക മരണമല്ലെന്ന പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ടു പുറത്തുവന്ന സാഹചര്യത്തില്‍ എന്തായിരിക്കും നടനെ മരണത്തിലേക്കു നയിച്ചതെന്നതായിരിക്കും പോലീസിനെ കുഴക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക