Image

ബോളിവുഡ് ഗ്രീക്ക് ദേവന് ഇന്ന് 43ാം പിറന്നാള്‍

Published on 10 January, 2017
ബോളിവുഡ് ഗ്രീക്ക് ദേവന് ഇന്ന് 43ാം പിറന്നാള്‍

ബോളിവുഡിന്റെ ഗ്രീക്ക് ദേവന്‍ ഋത്വിക്ക് റോഷന് ഇന്ന് 43ാം ജന്മദിനം. ആരാധകര്‍ വിപുലമായ പരിപാടികളോടെയാണ് താരത്തിന്റെ ജന്മദിനം ആഘോഷിക്കുന്നത്. 1980ലെ ആശ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് താരം അഭിനയ ജീവിതത്തില്‍ അരങ്ങേറ്റം കുറിച്ചത്. നൃത്തത്തില്‍ താരം നേരത്തെ തന്നെ തന്റെ കഴിവ് തെളിയിച്ചിരുന്നു.

2000ല്‍ പുറത്തിറങ്ങിയ ‘കഹോ ന പ്യാര്‍ ഹേ’യിലൂടെ സൂപ്പര്‍ താര പദവിയിലേക്കുയര്‍ന്ന ഹൃത്വിക്കിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. രാജ്യമെമ്പാടും ആരാധകരെ നേടിക്കൊടുത്ത ‘കഹോ ന പ്യാര്‍ ഹേ’ പിതാവായ റോഷന്റെ സമവിധാനത്തില്‍ പിറന്നതായിരുന്നു. 2000ല്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രമായിരുന്നു ഇത്.

മികച്ച നടനുള്ള ഫിലിം ഫെയര്‍ ഡിബറ്റ് അവാര്‍ഡും മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ഈ ചിത്രത്തിലൂടെ ഹൃത്വിക് നേടി. ഏറ്റവും കൂടുതല്‍ അവാര്‍ഡ് കരസ്ഥമാക്കിയ ചിത്രമെന്ന നിലയില്‍ കഹോ ന പ്യാര്‍ ഹേ 2003ല്‍ ലിംക് ബുക്ക് ഓഫ് റെക്കോര്‍ഡിലും സ്ഥാനം പിടിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക