Image

കോടതിയില്‍ ഹാജരായില്ല; വസീം അക്രത്തിനെതിരേ അറസ്റ്റ് വാറന്റ്

Published on 10 January, 2017
കോടതിയില്‍ ഹാജരായില്ല; വസീം അക്രത്തിനെതിരേ അറസ്റ്റ് വാറന്റ്

  കറാച്ചി: പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം വസീം അക്രത്തിനെതിരേ അറസ്റ്റ് വാറന്റ്. ഒരു കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ മുന്‍ സൈനിക ഉദ്യോഗസ്ഥനെതിരേ അക്രം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ ഹാജരാകുന്നതിലാണ് അക്രം വീഴ്ച വരുത്തിയത്. 

വാറന്റ് പുറപ്പെടുവിച്ച കോടതി, ഈ മാസം 17ന് നേരിട്ടു ഹാജരാകാനും അക്രത്തോടു നിര്‍ദേശിച്ചു. കറാച്ചിയില്‍വച്ചുണ്ടായ ഒരു തര്‍ക്കത്തിനിടെ മുന്‍ സൈനിക ഉദ്യോഗസ്ഥനായ മേജര്‍ അമിറുര്‍ റഹ്മാന്‍ അക്രത്തിന്റെ കാറിനു നേര്‍ക്കു വെടിയുതിര്‍ത്തതാണു കേസ്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക