Image

ഏലിയാമ്മ ജോര്‍ജിന്റെ നിര്യാണത്തില്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ അനുശോചിച്ചു

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 10 January, 2017
ഏലിയാമ്മ ജോര്‍ജിന്റെ നിര്യാണത്തില്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ അനുശോചിച്ചു
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ട്രസ്റ്റീ ബോര്‍ഡ് മെമ്പറും ഫൊക്കാന നേതാവും ആയ ചാക്കോ പി ജോര്‍ജിന്റെ (അനി അഞ്ജലി ട്രാവല്‍സ്) മാതാവും അയിരൂര്‍ പഴമണ്ണില്‍ പരേതനായ പി സി ജോര്‍ജിന്റെ ഭാര്യയുമായ ഏലിയാമ്മയുടെ (കുഞ്ഞാമ്മ 87) നിര്യാണത്തില്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. തീയാടിക്കല്‍ കുറ്റികണ്ടത്തില്‍ കുടുംബംഗമാണ് പരേത. ജനുവരി ഒന്‍പതാം തീയതി അയിരൂര്‍ പഴമണ്ണില്‍ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

മറ്റ് മക്കള്‍, വര്‍ഗീസ് ജോര്‍ജ് (USA ), ലൗലി കോശി (USA ), േജായി ജോര്‍ജ ്(ജര്‍മനി), ജോളി.

അസോസിയേഷന് വേണ്ടി പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്, സെക്രട്ടറി ആന്റോ വര്‍ക്കി, വൈസ് പ്രസിഡന്റ് ഷൈനി ഷാജന്‍, ട്രഷറര്‍ ബിപിന്‍ ദിവാകരന്‍ ജോയിന്റ് സെക്രട്ടറി ലിജോ ജോണ്‍, കമ്മിറ്റി മെംബേര്‍സ്, ട്രസ്റ്റീ ബോര്‍ഡ് മെംബേര്‍സ് തുടങ്ങിയവര്‍ അനുശോചിച്ചു. 
ഏലിയാമ്മ ജോര്‍ജിന്റെ നിര്യാണത്തില്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക