Image

ഇരുട്ടില്‍ നിന്നും പ്രകാശത്തിലേക്ക്?

എബി മക്കപ്പുഴ Published on 10 January, 2017
ഇരുട്ടില്‍ നിന്നും പ്രകാശത്തിലേക്ക്?
സംഗീതത്തിലൂടെ ശ്രോതാക്കളുടെ മനം കവര്‍ന്ന വൈക്കം വിജയലക്ഷ്മിയുടെ കണ്ണുകളിലേക്ക് കാഴ്ചയുടെ വെളിച്ചമെത്തുന്നതായി ഗായികയുടേയും കുടുംബത്തിന്റേ യും ഭാഗത്ത് നിന്നും സ്ഥിരീകരണം ഉണ്ടായിരിക്കുന്നു.

ചെറിയ വെളിച്ചം പോലെ കാണാനാകുന്നുണ്ട്. നിഴല്‍ പോലെ, എന്നാല്‍ എന്താണതെന്ന് മനസിലാക്കാന്‍ സാധിക്കുന്നില്ല. പണ്ട് ഇടത് കണ്ണിലൂടെ മാത്രമെ വെളിച്ചം അറിയാന്‍ സാധിച്ചിരുന്നുള്ളു. അടുത്ത ദിവസങ്ങളിലായി വലത് കണ്ണിലൂടെയും വെളിച്ചം അറിയുന്നുണ്ടെന്നും വിജയലക്ഷ്മി പറയുന്നു.

ഹോമിയോ ഡോക്ടര്‍മാരായ ഡോ.ശ്രീകുമാറും, ശ്രീവിദ്യയും അടുത്തിടെ ആരംഭിച്ച ചികിത്സയിലൂടെയാണ് വിജയലക്ഷ്മിയുടെ കണ്ണുകളില്‍ വെളിച്ചമെത്തിയിരിക്കുന്നതെന്നു മാതാപിതാക്കള്‍ പറയുന്നു. തന്റെ ജീവിതത്തിലെ ശുഭ കാര്യങ്ങള്‍ പ്രവചിച്ചു കൊണ്ടിരിക്കുന്ന പെരിങ്ങോട് ശങ്കരനാരായണന്‍ തിരുമേനിയിലൂടെയാണ് ഇത്തരമൊരു ചികിത്സ വിധിയെ കുറിച്ച് അറിഞ്ഞതെന്ന് വിജയലക്ഷ്മി പറയുന്നു.

വ്യത്യസ്തമായ സ്വരം കൊണ്ടും ശൈലി കൊണ്ടും തെന്നിന്ത്യയില്‍ ശ്രദ്ധേയയാവുകയായിരുന്നു വൈക്കം വിജയലക്ഷ്മി. "കാറ്റേ കാറ്റേ...' എന്ന പാട്ടിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം നേടി. അന്ധതയില്‍ നിന്നും പ്രകാശത്തിലേക്കുള്ള ഈ ഗായികയുടെ സ്വപ്നം ഈശ്വരന്‍ സാക്ഷാത്കരിക്കട്ടെ.

ഇരുട്ടില്‍ നിന്നും പ്രകാശത്തിലേക്ക്?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക